പെയർലാൻഡ് (ടെക്സാസ്): ഇടവക മദ്ധ്യസ്‌ഥയായ പരിശുദ്ധ മാതാവിന്റെ തിരുനാളിന് പെയർലാൻഡ് സെന്റ് മേരീസ് ദൈവാലയത്തിൽ ഇന്ന് വൈകിട്ട് കൊടിയേറും. ഇടവക വികാരി റവ.ഫാദർ ആൻ്റണി സേവ്യർ പുല്ലുകാട്ട് കൊടിയേറ്റിന് കാര്‍മ്മികത്വം വഹിക്കും.

ഓഗസ്റ്റ് 12 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് നടത്തപ്പെടുന്ന കൊടിയേറ്റോടും തുടർന്ന് നടത്തപ്പെടുന്ന പ. കുർബാനയോടും കൂടി ആരംഭിക്കുന്ന തിരുനാൾ ചടങ്ങുകൾ ഓഗസ്റ്റ് 21ന് പ്രധാന തിരുനാളോടെ സമാപിക്കും.

ഓഗസ്റ്റ് 13 ശനിയാഴ്ച രാവിലെ 9 മണിക്കും, 14 ഞായറാഴ്ച രാവിലെ 10.15 നുമായിരിക്കും ദിവ്യബലിയും തുടർന്ന് നൊവേനയും, ലതീഞ്ഞും നടത്തപ്പെടുക., 15 തിങ്കൾ മുതൽ 18 വ്വ്യാഴാഴ്‌ചവരെ എല്ലാ ദിവസവും വൈകിട്ട് 7 മണിക്ക് പ.കുർബാനയും, നൊവേനയും തുടർന്ന് ലദീഞ്ഞും ഉണ്ടായിരിക്കും. 19 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് പ.കുർബാനയും, നൊവേനയും, ലദീഞ്ഞും കൂടാതെ ജപമാലാ പ്രദിക്ഷണവും ഉണ്ടായിരിക്കുന്നതാണ്.

20 ശനിയാഴ്ച രാവിലെ 10 മണിക്ക് പരിശുദ്ധ കുർബാനയേതുടർന്ന് ഇടവകയിലെ ബാലിക ബാലന്മാരുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടത്തപ്പെടും. ഈ ചടങ്ങുകൾക്ക് ഹ്യൂസ്റ്റൺ ഫൊറോനാപള്ളി വികാരി വെരി.റവ.ഫാദർ കുര്യൻ നെടുവേലിച്ചാലുങ്കൽ മുഖ്യ കാർമ്മികത്വം വഹിക്കുക്കയും റവ.ഫാദർ ഫ്രാങ്ക് ടി. ഫാബ്ജ് സന്ദേശം നൽകുകയും ചെയ്യും.

പ്രധാന തിരുനാൾ ദിനമായ ഓഗസ്റ്റ് 21 ഞായറാഴ്ച രാവിലെ 9 മണിക്ക് ജപമാല സമർപ്പണത്തോടെ തിരുനാൾ ചടങ്ങുകൾക്ക് തുടക്കം കുറിക്കും, തുടർന്ന് അടിമവെക്കൽ, മുടി എഴുന്നള്ളിക്കൽ എന്നിവക്ക് ശേഷം 10.15ന് റവ. ഫാ. മാത്യു മടുക്കക്കുഴിയുടെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാനയോടൊപ്പം റവ.ഫാ.സ്റ്റീഫൻ കണിപ്പിള്ളിൽ നൽകുന്ന തിരുനാൾ സന്ദേശവും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് മുത്തുക്കുടകളുടെയും, ചെണ്ടമേളക്കാരുടെയും, വാദ്യഘോഷക്കാരുടെയും അകമ്പടിയോടുകൂടി തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ആഘോഷമായ വിശ്വാസ പ്രഘോഷണ പ്രദിക്ഷണത്തിൽ കേരള ക്രൈസ്തവരുടെ വിശ്വാസ തീഷ്ണതയും പ്രതിഫലിക്കും. അതിനുശേഷം സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

ഭക്തി നിർഭരമായ തിരുന്നാളിലും മറ്റു കർമ്മങ്ങളിലും പങ്കെടുത്തു മാതാവിന്റെ അനുഗ്രഹം നേടുവാൻ ‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഇടവകക്കുവേണ്ടി വികാരി റവ.ഫാദർ ആൻ്റണി സേവ്യർ പുല്ലുകാട്ട് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here