ഫിലാഡല്‍ഫിയ: സെന്‍റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയം സംഘടിപ്പിച്ച വാര്‍ഷികപിക്നിക് ഇടവകാസമൂഹത്തിന്‍റെ ഒരുമയും, സൗഹൃദവും പ്രകടമാക്കിയ വേദിയായി. ആഗസ്റ്റ് 13 ശനിയാഴ്ച്ച ബക്സ്കൗണ്ടി നിഷാമണിക്രീക്കിനു സമീപത്തുള്ള കോര്‍ ക്രീക്ക് സ്റ്റേറ്റ്പാര്‍ക്കില്‍ നടന്ന പിക്നിക്കില്‍ ഇടവക കൂട്ടായ്മയുടെ പ്രതീകമായി കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ വലിയൊരു ജനക്കൂട്ടം ഉഗ്രമായ ചൂടിനെ അവഗണിച്ച് പങ്കെടുത്തു. ഇടവകവികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരിയുടെ നേതൃത്വത്തില്‍ ട്രസ്റ്റിമാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റില്‍, സെക്രട്ടറി ടോം പാറ്റാനി, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനാഭാരവാഹികള്‍ എന്നിവര്‍ പിക്നിക്കിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്തു. രാവിലെ 11 മണിക്ക് ഫാ. ജോണിക്കുട്ടി പുലിശേരി ഉല്‍ഘാടനം നിര്‍വഹിച്ചാരംഭിച്ച പിക്നിക്കും, കായികമല്‍സരങ്ങളും വൈകുന്നേരം ആറുമണിവരെ നീണ്ടുനിന്നു.

ഇടവകയിലെ യുവജന സംഘടനയായ സീറോമലബാര്‍ യൂത്ത് ലീഗ് (എസ്. എം.വൈ.എല്‍) പിക്നിക്കില്‍ പങ്കെടുക്കുന്നവര്‍ക്കായി മനോഹരമായ ടീ ഷര്‍ട്ടുകള്‍ ക്രമീകരിച്ചിരുന്നു. വടംവലി, വോളിബോള്‍, ഷോട്ട് പുട്ട്, മ്യൂസിക്കല്‍ ബോള്‍, ഷട്ടില്‍ ബാഡ്മിന്‍റണ്‍, ബാസ്കറ്റ്ബോള്‍ ഉള്‍പ്പെടെ നിരവധി മല്‍സരങ്ങളും, കുട്ടികള്‍ക്കുള്ള പലവിധ ഗെയിമുകളും പിക്നിക്കിനോടനുബന്ധിച്ച് ക്രമീകരിച്ചിരുന്നു.

ജോയി കരുമത്തി, ജോണ്‍ തൊമ്മന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ തയാറാക്കിയ രുചികരമായ ബാര്‍ബിക്യു വിഭവങ്ങള്‍ എല്ലാവരും ആസ്വദിച്ചു. ഇടവകകൂട്ടായ്മയുടെ നാന്ദിയായി പിക്നിക്കില്‍ പങ്കെടുത്ത് പരസ്പര സ്നേഹവും, സഹകരണവും, സൗഹൃദവും പങ്കുവച്ച് പിക്നിക് വിജയിപ്പിച്ച എല്ലാ അംഗങ്ങള്‍ക്കും വികാരി ഫാ. ജോണിക്കുട്ടി നന്ദി പ്രകാശിപ്പിച്ചു.

ഫോട്ടോ: ജോസ് തോമസ്

Picnic scenes (1) Picnic scenes (4) Picnic scenes (5) Picnic scenes (8) Picnic scenes (9)

LEAVE A REPLY

Please enter your comment!
Please enter your name here