ഓണത്തിന് പുതു ചരിത്രവുമായി ന്യൂജേഴ്‌സി  ഒരുങ്ങുന്നു. മലയാളികളുടെ ദേശീയോത്സവം മുന്ന് സംഘടനകളുടെ നേതൃത്വത്തിൽ ഇക്കുറി ആഘോഷിച്ചു ചരിത്രം തിരുത്താൻ തയാറെടുക്കുകയാണ് ന്യൂജേഴ്‌സി മലയാളികൾ. “കെ.സി.എഫ്, മഞ്ച്, നാമം”എന്നെ സംഘടനകൾ ഓണത്തപ്പനെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ ന്യൂജേഴ്‌സിയിലെ മലയാളികൾ ജാതി മത വർഗ വിത്യാസങ്ങൾക്കപ്പുറത്തു ഒരു ജാതിക്കും ഒരു മതത്തിനും പ്രാധാന്യം നൽകിയ കേരളീയ ഭരണാധിപനായിരുന്ന മഹാബലിയുടെ പ്രതാപം തിരികെ കൊണ്ടുവരാൻ ഒന്നായി പ്രവർത്തിക്കുകയാണിവിടെ.

നാമം സാംസ്‌കാരിക സംഘടയുടെ സ്ഥാപകൻ ബി.മാധവൻ നായർ ഈ ചരിത്രമുഹൂർത്തത്തെ കുറിച്ച് പ്രതികരിക്കുന്നു.

“ഓണം നമ്മുടെ ഉള്ളില്‍ ഉണര്‍ത്തുന്നത് ഒരു ഗൃഹാതുരത്വമാണ്. എങ്കിലും നമ്മുടെയുള്ളില്‍ എവിടെയെങ്കിലും അറിഞ്ഞോ അറിയാതെയോ ആ നഷ്ടസ്മൃതി ഒരു നിമിഷാര്‍ദ്ധത്തേക്കെങ്കിലും ഉണര്‍ന്നാല്‍ വന്നാല്‍ അതാണ് ഓണം! അതിനായി ന്യൂജേഴ്‌സിയിലെ മലയാളികൾ ഒന്നിക്കുകയാണ്. ഇവിടെ ജാതി മത  ചിന്തകൾ ഇല്ല. ഓണം എന്ന മലയാളികളുടെ ഉത്സവം മാത്രം. മുൻകാലങ്ങളിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ പ്രത്യേകം പ്രത്യേകം ഓണാഘോഷങ്ങൾ ഉണ്ടായിരുന്നു അതൊക്കെ ഇന്ന് മാറി മറിയുന്നു. മലയാളികൾ ഒന്നാണെന്ന് ലോകത്തെ അറിയിക്കുവാൻ ഓണം പോലെ മറ്റൊരു ആഘോഷമില്ല. മുറ്റത്തും തൊടികളിലും ഊഞ്ഞാല്‍ വള്ളികളാല്‍ കെട്ടിയ ഊഞ്ഞാലുകളുടെ അരികില്‍ ഊഴവും തേടി നിന്ന ഒരു കാലമുണ്ടായിരുന്നു  നമുക്ക് അത് തിരികെ കൊണ്ടുവരാൻ ഒരു ശ്രമം. അതിപ്പോൾ വിജയത്തിന്റെ പാതയിലാണ്. ഒരു ദിവസം പൂർണ്ണമായും ഓണാഘോഷം. കൂട്ടുകാരെ ഉന്തിയും കൂടെക്കൂടിയും ഒരവസരത്തിനു വഴിയൊരുക്കിയിരുന്ന കാത്തുനിന്നിരുന്ന നാളുകള്‍ ഞങ്ങൾ ഇവിടെ പുതിയ തലമുറയ്ക്കായി ഒരുക്കുന്നു. അത് കാണുവാൻ ന്യൂജേഴ്‌സിയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നു.

ന്യൂജേഴ്‌സിയിലെ മലയാളി സംഘടനകളിൽ വളരെ ശ്രദ്ധേയമായ സാന്നിധ്യമാണ് നാമം എന്ന സംഘടനയ്ക്ക് ഉള്ളത്. ചുരുങ്ങിയ സമയം കൊണ്ട് നാമത്തിനു അമേരിക്കൻ മലയാളികൾക്കിടയിൽ മികച്ച സംഘടനാ എന്ന ഖ്യാതി നേടിയെടുക്കുവാൻ സാധിച്ചിട്ടുണ്ട്. സ്ഥാപക ചെയര്മാൻ എന്ന നിലയിൽ നാമത്തിന്റെ വളർച്ചയിൽ സംതൃപ്തനാണ്. ഡോ:ഗീതേഷ് തമ്പി പ്രസിഡന്റ്, സജിത് ഗോപിനാഥ് സെക്രെട്ടറി, ഡോ: ആശാ വിജയകുമാർ ട്രഷറാർ ആയും നാമത്തിന്റെ പുതിയ കമ്മിറ്റി നേതൃത്വം സജീവമായി പ്രവർത്തിക്കുന്നു. 2015 ൽ  നാമവും മഞ്ചും കൂടി ചേർന്നായിരുന്നു ഓണാഘോഷം നടത്തിയത്. മിനിസ്ക്രീൻ താരങ്ങളെയൊക്കെ അണിനിരത്തിയായിരുന്നു അത് സംഘടിപ്പിച്ചത്. അതിനേക്കാൾ ഭംഗിയായ നിലയിൽ ഇത്തവണ പരിപാടികൾ സംഘടിപ്പിക്കുവാനുള്ള പ്രവർത്തന ങ്ങൾ അണിയറയിൽ തുടങ്ങി കഴിഞ്ഞു  “

കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ ഇരുപത്തിയേഴാം വാര്‍ഷികവും ഓണാഘോഷത്തോടൊപ്പം നടക്കുകയാണ്. കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ സ്ഥാപകനും ന്യൂജേഴ്‌സിയിലെ മലയാളികളുടെ കാരണവരുമായ ടി എസ് ചാക്കോ ഈ അസുലഭ മുഹൂർത്തത്തെക്കുറിച്ചു വിശദീകരിയ്ക്കുന്നു.

“കേരള കള്‍ച്ചറല്‍ ഫോറം തുടങ്ങിയിട്ട് 27 വർഷം പിന്നിടുമ്പോൾ ന്യൂജേഴ്‌സി മലയാളികളുടെ സാംസ്കാരിക തലസ്ഥാനമായി മാറുകയാണ്. ന്യൂജേഴ്‌സിയിലെ മലയാളികൾക്ക് ഒരു കുട നിവർത്തുന്നതുപോലെ ആയിരുന്നു സംഘടനാ തുടങ്ങുന്ന കാലത്തു പ്രവർത്തനങ്ങൾ. ഇന്ന് സംഘടനാ വളർന്നു വലുതായിരിക്കുന്നു. ഇന്നുവരെ നിരവധി സാംസ്കാരിക പരിപാടികൾ കേരള കള്‍ച്ചറല്‍ ഫോറം ന്യൂജേഴ്‌സിയിലെ മലയാളികൾക്കായി സംഘടിപ്പിച്ചിട്ടുണ്ട്. അതിൽ നിന്ന് വളരെ വ്യത്യസ്തമായിട്ടാണ് ഇത്തവണത്തെ ഓണാഘോഷം ഞങ്ങൾ കൊണ്ടാടുന്നത്. മഞ്ച്, നാമം എന്നെ സംഘടനകളും ഒപ്പം ചേരുമ്പോൾ ഓണം അതിന്റെ പൂർണ്ണ അർത്ഥത്തിൽ ന്യൂജേഴ്‌സിയിലെ മലയാളികൾ ആഘോഷിക്കും.”

മഞ്ച് പ്രസിഡന്റ് സജിമോന് ആന്റണി ഈ കൂട്ടായ്മയിൽ അതീവ സന്തുഷ്ടിയോടെയാണ് പങ്കെടുക്കുന്നത്. “നമ്മുടെ കുട്ടിക്കാലത്തെ ഓർമ്മകൾ ആണ് ഇപ്പോൾ കടന്നു വരുന്നത്. ഓണമാകുമ്പോൾ അടുത്ത വീട്ടിലൊക്കെ ഓണക്കളികളുമായും ഒക്കെ ഓണം ആഘോഷിച്ചിരുന്ന ഓണക്കാലം തിരികെ കൊണ്ടുവരാൻ ഒരു ശ്രമം. ഒത്തു പിടിച്ചാൽ മലയും പോരും എന്ന് പറയും പോലെ ഒന്നായി നിന്ന് കൊണ്ട് ന്യൂജേഴ്‌സിയിലെ സാംസ്കാരികമായും, സാമൂഹ്യമായും ഒറ്റകെട്ടാണെന്നു തെളിയിക്കുകയാണിവിടെ അതിന്റെ ഒരുക്കങ്ങൾ തുടങ്ങി.”

നടക്കുമ്പോൾ  മഞ്ച്, നാമം എന്നീ പ്രമുഖസംഘടനകള്‍ ആദ്യമായി ഒപ്പം കൂടുകയാണ്. ഇതാദ്യമായി ഇക്കുറി ഒന്നിച്ച് ഓണം ആഘോഷിക്കുന്ന ന്യൂജേഴ്‌സി നിവാസികളുടെ ഓണം കേരളത്തിന്റെ പരിച്ഛേദം കൂടിയാകും. മൂന്ന് പ്രമുഖ മലയാളി സംഘടനകള്‍ ഇതാദ്യമായി ഒത്തുചേര്‍ന്നാണ് ഇപ്രാവശ്യം ഓണാഘോഷമൊരുക്കുന്നത്. സെപ്റ്റംബര്‍ 18-ന് ഞായറാഴ്ച വൈകുന്നേരം നാലു മുതല്‍ രാത്രി ഒന്‍പത് വരെ ബര്‍ഗര്‍ഫീല്‍ഡിലെ സെന്റ് ജോണ്‍സ് കത്തോലിക്കാ ദേവാലയത്തിലെ കോണ്‍ലോണ്‍ ഹാളിലാണ് (19 എന്‍ വില്യം സ്ട്രീറ്റ്) ഓണപ്പരിപാടിയും ഓണസദ്യയും ഒരുങ്ങുക. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ റിവ ഗാംഗുലി ദാസ്  മുഖ്യാതിഥിയായിരിക്കും. ബര്‍ഗന്‍ കൗണ്ടി ചീഫ് എക്‌സിക്യൂട്ടീവ് ജയിംസ് ജെ തെഡസ്‌കോട്ട്, പബ്ലിക് പ്രോസിക്യൂട്ടര്‍ ഗുര്‍ബിര്‍സ് ഗ്രേവാള്‍, കൗണ്ടി ഭരണാധികാരികള്‍, സമീപ ടൗണിലെ മേയര്‍മാര്‍, സാമൂഹികസാംസ്‌കാരിക പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഓണാഘോഷദിവസം വാദ്യമേളങ്ങളോടെയും താലപ്പൊലിയോടെയും മാവേലിയേയും അതിഥികളേയും വരവേല്‍ക്കും. തിരുവാതരികളി, വിവിധതരം നൃത്തനൃത്യങ്ങള്‍, ഗാനമേള, കോമഡിഷോ തുടങ്ങിയവ അരങ്ങേറും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും.

കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ ഇരുപത്തിയേഴാം വാര്‍ഷികത്തോടനുബന്ധിച്ച് വൈകുന്നേരം അഞ്ചിന് പൊതുസമ്മേളനം കോണ്‍സുലേറ്റ് ജനറല്‍ മുഖ്യാതിഥിയായിരിക്കും. ബര്‍ഗന്‍ കൗണ്ടി ചീഫും പബ്ലിക് പ്രോസിക്യൂട്ടറുമായ ഗുര്‍ബീര്‍ എസ്. ഗ്രേവാളും മറ്റു പ്രമുഖരും സന്ദേശം നല്കും.

രാഷ്ട്രീയ, ജാതി, മതചിന്തകള്‍ക്ക് അതീതമായി നടത്തപ്പെടുന്ന കേരളത്തിന്റെ ദേശീയ ഉത്സവം വന്‍ ആഘോഷമാക്കാനായി വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ കമ്മിറ്റിയും അതിന്റെ ചുമതല കൃത്യമായി നിർവഹിക്കുമ്പോൾ പാരാതികൾക്കിടം നൽകാതെ ന്യൂജേഴ്‌സിയുടെ ചരിത്രം തിരുത്തിക്കുറിക്കുന്ന ഓണപ്പരിപാടിക്കായിരിക്കും മലയാളികൾ കാതോർക്കുക. മലയാളക്കരയുടെ ഗന്ധം നിറഞ്ഞു നിൽക്കുന്ന കലാപരിപാടികൾക്കൊപ്പം വിഭവസമൃദ്ധമായ ഓണസദ്യയും കൂടിയാകുമ്പോൾ ന്യൂജേഴ്‌സി കേരളത്തിന്റെ ഓണ കാലങ്ങളിലേക്കു തിരിച്ചു പോകും.

IMG_3009

Onam Flyer (1)

LEAVE A REPLY

Please enter your comment!
Please enter your name here