സ്റ്റാറ്റന്‍ എൈലന്‍ററ്:  കഴിഞ്ഞ 8 വര്‍ഷങ്ങളായി നടത്തിവരാറുള്ള   വേളാങ്കണ്ണി മാതാവിന്റെ  തിരുന്നാള്‍ ഈ വര്‍ഷവും സെപ്റ്റംബര്‍ 10നു  281 ബ്രാഡ് ലി അവനൂവിലുള്ള സെന്‍റ് റീത്താസ് പള്ളിയില്‍വെച്ച് നടത്തുന്നു. കേരളാ കാത്തലിക് അസ്സോസിയേഷന്‍േറയും സെന്‍റ് റീത്താസ് ഇടവകയുടേയും നേത്റുത്തത്തിലാണ്  തിരുനാളാഘോഷങ്ങള്‍ നടത്തുന്നത്.  വാഷിങ്ങ്ടണ്‍ ഡീസിയിലേ നാഷണല്‍ഷൈന്‍ഓഫ് ഇമ്മാകുലേറ്റ് കണ്‍സപ്ക്ഷനിലാണു നോര്‍ത്ത് അമേരിക്ക യിലെ വേളാങ്കണ്ണി മാതാവിന്റെ  ആദ്യത്തെ പ്രദിഷ്ഠ. അമേരിക്കയിലേ രണ്ടാമത്തേയും ട്യൈസ്റ്റേറ്റിലേ ആദ്യത്തേതുമായ വേളാങ്കണ്ണി മാതാവിന്‍െറ പ്രതിഷ്ടയാണ്  സ്റ്റാറ്റന്‍ എൈലന്‍റ്റിലേ സെന്‍റ് റീത്താസ് പള്ളിയിലേത്.

കാത്തലിക് അസ്സോസ്സിയേഷന്‍െറ മുന്‍കാല പ്രസിഡണ്ടും സ്റ്റാറ്റന്‍ എൈലന്‍റ്റ് നിവാസിയുമായ ജോസഫ് ജേക്കബ് ആണ് മാതാവിന്‍െറ്  തിരുസ്വരൂപം പള്ളിക്ക് സംഭാവന ചെയ്തത്. ഈ  വര്‍ഷത്തെ തിരുന്നാള്‍ ആഘോഷങ്ങള്‍ സെപ്റ്റംബര്‍  10നു രാവിലെ 10 മണിയോടെ  ജപമാല, നെവേന, പ്രാര്‍ത്ഥന   എന്നിവയേടെ ആരംഭിക്കും. തുടര്‍ന്നുള്ള സമൂ ഹ ബലിയില്‍ സ്റ്റാറ്റന്‍ എൈലന്‍റ്റിലെ സഹമെത്രാന്‍ മോസ്റ്റു് റവറന്‍റ്റ് ജോണ്‍ ജെ ഒഹാരയുടെ മുഖ്യ കാര്‍മീകത്വത്തില്‍ സമൂ ഹബലിക്ക് ശേഷം മാതാവിന്‍െറ്  തിരുരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നടത്തും. വിശ്വാസികള്‍ക്കു വേണ്ടി ബഹുമാനപ്പെട്ട വൈദീകര്‍ കൈവെയ്പു പ്രാര്‍ഥനയും നടത്തുന്നതാണ്. മരിയഭക്തര്‍ക്കു വെഞ്ചരിച്ച എണ്ണയും ജപമാലയും പ്രെയര്‍ കാര്‍ഡും നല്‍കുന്നു. തിരുക്കര്‍മള്‍ക്കു ശേഷം സ്നേഹ വിരുന്നും ഉണ്ടാകും.

തിരുനാളിനു മുന്നോടിയായി സെപ്റ്റംബര്‍ 2 മുതല്‍ 8 ദിവസത്തേക്ക് വൈകുന്നേരം 7:30 നു  സെന്‍റ് റീത്താസ് പള്ളിയില്‍ വെച്ച് ജപമാലയും പരിശുദ്ധ കുര്‍ബാനയുടെ പരസ്യ ആരാധനയും നൊവേന പ്രാര്‍ഥനയും നടത്തുന്നു. നൊവേനയിലും തിരുന്നാള് ആഘോഷങ്ങളിലും പങ്കു കൊണ്ട് വേളാങ്കണ്ണി മാതാവിന്‍െറ അനുഗ്രഹാശിസ്സുകള്‍ പ്രാപിക്കുവാന്‍ വിശ്വാസികളെ എല്ലാവരേയും തിരുന്നാള്‍ ഭാരവാഹികള്‍ സാദരം ക്ഷണിക്കുന്നു.

ValankanniFlyer2016 1 Of 2

LEAVE A REPLY

Please enter your comment!
Please enter your name here