getrt6Photo.php

യൂണിവേഴ്‌സിറ്റി പാര്‍ക്ക് , ഡാലസ് : ഡാലസ് സന്ദര്‍ശനം നടത്തുന്ന ദലൈ ലാമയുടെ 80 ജന്മദിനം ആഘോഷിച്ചു. ജോര്‍ജ് ഡബ്ല്യു ബുഷ് പ്രസിഡന്‍ഷ്യല്‍ സെന്ററും സതേണ്‍ മെതേഡിസ്റ്റ് യൂണിവേഴ്‌സിറ്റിയും വേള്‍ഡ് അഫയേഴ്‌സ് കൗണ്‍സില്‍ ഓഫ് ഡാലസ് ഫോര്‍ട്ട് വര്‍ത്തും സംയുക്തമായാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. എസ്എംയുവിലെ മൂഡി കൊളിസിയത്തിലെ തിങ്ങി നിറഞ്ഞ സദസ് ദലൈ ലാമയ്ക്കു ഹാപ്പി ബെര്‍ത്ത് ഡേ പാടി.

ലോകത്തിലെ 700 കോടി മനുഷ്യരില്‍ ഒരുവന്‍മാത്രമാണ് താനെന്നും എല്ലാമനുഷ്യരും വികാര പരമായും മാനസികമായും ശാരീരികമായും ഒരു പോലെയാണ്. എല്ലാവര്‍ക്കും ഒരു പോലെ സന്തോഷകരമായ ഒരു ജീവിതത്തിന് അവകാശമുണ്ട്. നമ്മുടെ അതുല്യമായ തലച്ചോറിന് പല നല്ലകാര്യങ്ങളും ചെയ്യാന്‍ കഴിയും. അനുകമ്പ, സഹനം, സ്‌നേഹം എല്ലാത്തിനും കഴിയും. അതോടൊപ്പം കോപം, ഭയം, വെറുപ്പ് എന്നിവയുടെ ഉറവിടമാകാനും ഇതിന് കഴിയും. നമ്മുടെ തന്നെ സൃഷ്ടികളില്‍ നിന്ന് നാം നേരിടുന്ന വെല്ലുവിളികളാണ് ഏറ്റവും വലുത്. ഒരല്പം ആര്‍ദ്രത, അനുകമ്പ, സ്‌നേഹം, മാപ്പ് നല്‍കല്‍ എന്നിവ സഹജീവികളില്‍ വളര്‍ത്തിയെടുക്കുവാന്‍ നമുക്ക് കഴിയണം. ദലൈ ലാമയുടെ സന്ദേശം തുടങ്ങിയത് ഇങ്ങനെയാണ്. എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും നേതൃമേഖലയില്‍ കൂടുതല്‍ സ്ത്രീകളുണ്ടാവണമെന്നും തുടര്‍ന്നു പറഞ്ഞു. 14 മത്തെ ദലൈ ലാമ മരിച്ചു കഴിഞ്ഞാല്‍ എന്തു സംഭവിക്കും എന്ന ചോദ്യത്തിന് ടിബറ്റന്‍ ബുദ്ധിസം തുടര്‍ന്നും ഉണ്ടാവുമെന്നും അടുത്ത നേതാവിനെ പ്രസ്ഥാനം തീരുമാനിക്കുമെന്നും ദലൈ ലാമ മറുപടി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here