getPhr5oto.php
വാഷിംഗ്ടണ്‍: ജൂണ്‍ 30-ന് അവസാനിക്കുന്ന പാദത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് സമാഹരിച്ച തുകയുടെ കണക്ക് നല്‍കണം, അതിനാല്‍ ഇലക്ഷന്‍ ഫണ്ടിലേയ്ക്ക് സംഭാവന എത്രയും വേഗം നല്‍കണം എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് പല പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെയും ഇ-മെയില്‍ വന്നു. ജൂലൈ രണ്ടാം തിയതി സ്ഥാനാര്‍ത്ഥികളില്‍ 12 പേര്‍ ഇക്കഴിഞ്ഞ 3 മാസത്തിനുള്ളില്‍ സമാഹാരിച്ച തുകകളുടെ വിവരങ്ങള്‍ പുറത്തുവന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യതയുള്ള ഹിലരി ക്ലിന്റണ്‍ 45 മില്ല്യന്‍ ഡോളര്‍ കളക്ട് ചെയ്ത് മുന്‍നിരയിലെത്തി. പാര്‍ട്ടിയുടെ ചരിത്രത്തിലാദ്യമായാണ് പ്രൈമറിയില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥി ഇത്രയധികം തുക സമാഹരിക്കുന്നത്. 2011-ലെ പ്രൈമറിയില്‍ ബരാക്ക് ഒബാമ 41.9 മില്ല്യണ്‍ ഡോളര്‍ കളക്ട് ചെയ്താണ് ഇതുവരെ ഉണ്ടായിരുന്ന റെക്കാര്‍ഡ്. ഈ റെക്കാര്‍ഡാണ് ഹിലരി മറി കടന്നത്.
ദാതാക്കളില്‍ സംഭാവന ചെയ്യാവുന്നതിന്റെ പരമാവധി നല്‍കിയവര്‍ ധാരാളമുണ്ട്. എന്നാല്‍ നൂറു ഡോളറില്‍ നല്‍കിയവര്‍ ധാരാളമുണ്ട്. എന്നാല്‍ നൂറു ഡോളറില്‍ കുറവ് നല്‍കിയവരും ധാരാളമുണ്ടെന്ന് പ്രചരണസംഘം പറഞ്ഞു. വിശദവിവരങ്ങള്‍ അടുത്തു തന്നെ പ്രസിദ്ധപ്പെടുത്തുമെന്നും കൂട്ടിച്ചേര്‍ത്തു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് പ്രൈമറിയില്‍ മത്സരിക്കുന്ന ബെന്‍ കാഴ്‌സന്‍ 8.3 മില്ല്യണ്‍ ഡോളര്‍ സമാഹരിച്ചുവെന്ന് അദ്ദേഹത്തിന്റെ പ്രചരണ സംഘം വെളിപ്പെടുത്തി.
ഇതിനിടയില്‍ ഹിലരി ഔദ്യോഗിക ഇ-മെയില്‍ ഐഡിക്കു പകരം സ്വകാര്യ ഐഡിയാണ് ഉപയോഗിക്കുന്നതെന്ന് അവര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി സ്ഥാനം ഏറ്റെടുത്ത 2009-ല്‍ തന്നെ ഫെഡറല്‍ ഭരണകൂടത്തിന് അറിയാമായിരുന്നു എന്ന് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റാഹം ഇമ്മാനുവേല്‍ 2009 സെപ്റ്റംബര്‍ 5-ന് അധികം പേജുള്ള രേഖകള്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് ഈയിടെ പരസ്യമാക്കിയപ്പോള്‍ ഈ വിവരവും പുറത്തു വന്നു.
എബ്രഹാം തോമസ്

 

LEAVE A REPLY

Please enter your comment!
Please enter your name here