ചിക്കാഗോ: ഇല്ലിനോയിസ് എട്ടാമത് കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ട് സീറ്റില്‍ നിന്നും യു.എസ്. ഹൗസിലേക്ക് മത്സരിക്കുന്ന രാജാ കൃഷ്ണമൂര്‍ത്തിയെ ഷിക്കാഗോയിലെ ലീഡിംഗ് ദിനപ്പത്രമായ ഷിക്കാഗോ ട്രൈബ്യൂണ്‍ എന്‍ഡോഴ്‌സ് ചെയ്തു.

പ്രസിഡന്റ് ബരാക് ഒബാമ, ഹൗസ് മൈനോരിറ്റി ലീഡര്‍ നാന്‍സി പെളോസി തുടങ്ങിയ ഡമോക്രാറ്റിക് ലീഡേഴ്‌സ് നേരത്തെ കൃഷ്ണമൂര്‍ത്തിയെ എന്‍ഡോഴ്‌സ് ചെയ്തിരുന്നു. മിഡ്‌വെസ്റ്റ് സിറ്റിയുടെ പ്രധാന ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ സീറ്റിനു ഏറ്റവും അനുയോജ്യരായ സ്ഥാനാര്‍ത്ഥിയാണ് കൃഷ്ണ മൂര്‍ത്തിയെന്ന് ചിക്കാഗോ ട്രൈബ്യൂണില്‍ ഒക്‌ടോബര്‍ 10-ന് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. ഇസ്ലാമിക് സ്റ്റേറ്റിനെതിരേയും അനധികൃത കുടിയേറ്റത്തിനെതിരേയും കൃഷ്ണമൂര്‍ത്തി സ്വീകരിച്ച നിലപാടുകളെ പത്രം മുക്തകണ്ഠം പ്രശംസിച്ചു.

മാര്‍ച്ചില്‍ നടന്ന ഡമോക്രാറ്റിക് പ്രൈമറിയില്‍ വിജയിച്ച കൃഷ്ണമൂര്‍ത്തി (43) ന്യൂഡല്‍ഹിയിലാണ് ജനിച്ചത്. ഹാര്‍വാര്‍ഡ് ലോ സ്കൂളില്‍ നിന്നും നിയമബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം ഇല്ലിനോയി ഡപ്യൂട്ടി ട്രഷറര്‍, അസി. അറ്റോര്‍ണി ജനറല്‍ എന്നീ തസ്തികകളില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

നവംബര്‍ എട്ടിനു നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തനായ നേതാവ് പീറ്റര്‍ ഡിസിയാനിയെയാണ് മൂര്‍ത്തി നേരിടുന്നത്.

ചിക്കാഗോ ട്രൈബ്യൂണിന്റേയും, പ്രമുഖരുടേയും എന്‍ഡോഴ്‌സ്‌മെന്റ് ലഭിച്ചതോടെ കൃഷ്ണമൂര്‍ത്തിയുടെ വിജയം സുനിശ്ചിതമായാണ് കണക്കുകൂട്ടുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഷിക്കാഗോയിലെ ഇന്ത്യന്‍ അമേരിക്കന്‍ പ്രവാസികള്‍ അരയും തലയുംമുറുക്കി പ്രചാരണ രംഗത്ത് സജീവമാണ്.

Raja-Krishnamoorthi_s-Run-For-US-Congress

LEAVE A REPLY

Please enter your comment!
Please enter your name here