getPho13to.php

 

ഷിക്കാഗോ: എക്യുമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസ്‌ ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അഞ്ചാമത്‌ ഇന്റര്‍ ചര്‍ച്ച്‌ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂലൈ 12 ഞായറാഴ്‌ച നൈല്‍സിലെ ഫീല്‍ഡ്‌ മാന്‍ റിക്രിയേഷന്‍ സെന്ററില്‍ (8000 W. Kathy Lane, Niles ) ഉച്ചക്ക്‌ 1.20 മുതല്‍ മത്സരം ആരംഭിക്കും. 10 ടീമുകള്‍ പങ്കെടുക്കുന്ന അത്യന്തം വാശിയേറിയ മത്സരങ്ങള്‍ കാണികള്‍ക്ക്‌ ആവേശം പകരും. മത്സരങ്ങള്‍ ഷിക്കാഗോ സിറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ്‌ ആലപ്പാട്ട്‌ ഉദ്‌ഘാടനം ചെയ്യും. 16 ഇടവകകളുടെ സംഗമ വേദിയായ എക്യുമെനിക്കല്‍ കൗണ്‍സില്‍ ഷിക്കാഗോയുടെ മണ്ണില്‍ അത്യന്തം ആവേശമുണര്‍ത്തി.

കഴിഞ്ഞ നാളുകളില്‍ നടത്തപ്പെട്ട വോളിബോള്‍ ടൂര്‍ണമെന്റിന്‌ വമ്പിച്ച സ്വീകാര്യതയാണ്‌ ഷിക്കാഗോയിലെ വോളിബോള്‍ പ്രേമികളില്‍ ഉളവായിരിക്കുന്നത്‌. ഓരോ വര്‍ഷവും കാണികളുടെ വര്‍ധന കൂടി കൊണ്ടിരിക്കുന്നത്‌ ടൂര്‍ണമെന്റിന്റെ ജനകീയ ആവേശത്തെ കാണിക്കുന്നു. പങ്കെടുക്കുന്ന ടീമുകള്‍ക്ക്‌ ആവേശം ഉണര്‍ത്തുന്ന കാണികളും ടൂര്‍ണമെന്റിനോട്‌ അനുബന്ധിച്ച്‌ നടത്തുന്ന വാദ്യഘോഷങ്ങളും എല്ലാം ചേര്‍ന്ന്‌ ഉത്സവാന്തരീക്ഷം കൈവരിക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റിനായി വിപുലമായ ക്രമീകരണങ്ങള്‍ സംഘാടകര്‍ ഒരുക്കിയിരിക്കുന്നു. വിജയികള്‍ക്ക്‌ എക്യൂമെനിക്കല്‍ കൗണ്‍സില്‍ നല്‍കുന്ന എവറോളിംഗ്‌ ട്രോഫിയും, വ്യക്തി ഗത ചാംപ്യനുളള ട്രോഫിയും സമ്മാനിക്കും. വിവിധ സഭകളിലെ യുവജനങ്ങളെ ഒന്നിച്ച്‌ അണിനിരത്താനും പ്രവര്‍ത്തന പന്ഥാവില്‍ ഒത്തൊരുമിച്ചുളള പ്രയാണത്തിന്‌ ഇപ്രകാരമുളള കായിക മത്സരങ്ങള്‍ നടത്തുന്നതിലൂടെ സാധിക്കുന്നു എന്നുളളത്‌ അഭിമാനകരമായ സംഗതി ആണ്‌. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നല്ല മാതൃക പുലര്‍ത്തുന്ന ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം എക്യുമെനിക്കല്‍ കൗണ്‍സില്‍ `ഫീഡ്‌ മൈ സ്റ്റാര്‍വിംഗ്‌ ചില്‍ഡ്രന്‍’ പ്രോഗ്രാമിനായി നല്‍കുന്നു.

വോളിബോള്‍ ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി റവ. ബിനോയ്‌ പി. ജേക്കബ്‌ ചെയര്‍മാനായും രജ്ഞന്‍ ഏബ്രഹാം കണ്‍വീനറായും സാം തോമസ്‌, ടോണി ഫിലിപ്പ്‌, ജെയിംസ്‌ പുത്തന്‍പുരയില്‍, ആന്റോ കവലക്കല്‍, ജോണ്‍സന്‍ വളളിയില്‍, ജോണ്‍സന്‍ കണ്ണൂക്കാടന്‍, ജോജോ ജോര്‍ജ്‌ എന്നിവര്‍ അക്ഷീണം പ്രയത്‌നിക്കുന്നു. ഷിക്കാഗോ എക്യുമെനിക്കല്‍ കൗണ്‍സിലിനു രക്ഷാധികാരികളായി മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, മാര്‍ ജോയ്‌ ആലപ്പാട്ട്‌, ഫാ. ഡാനിയേല്‍ ജോര്‍ജ്‌ (പ്രസിഡന്റ്‌), റവ. സോനു വര്‍ഗീസ്‌ ( വൈ. പ്രസിഡന്റ്‌), ജോര്‍ജ്‌ പണിക്കര്‍ (സെക്രട്ടറി) മാത്യു മാപ്ലെറ്റ്‌ (ജോ. സെക്രട്ടറി), ജോര്‍ജ്‌ പി. മാത്യു (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്നു. ബെഞ്ചമിന്‍ തോമസ്‌ ആന്‍ഡ്‌ ഫാമിലി, രാജു വിന്‍സെന്റ്‌ ആന്‍ഡ്‌ ഫാമിലി, ബോബി ജേക്കബ്‌ ആന്‍ഡ്‌ ഫാമിലി, സണ്ണി ഈരോരിക്കല്‍(ന്യൂയോര്‍ക്ക്‌ ലൈഫ്‌), ഏലിക്കുട്ടി ജോസഫ്‌ േതനിയപ്ലാക്കല്‍ എന്നിവര്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍മാരാണ്‌.
യലിീ്യുഷമരീയ

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : റവ. ബിനോയ്‌ പി. ജേക്കബ്‌ (ചെയര്‍മാന്‍) : 773 886 0479 രജ്ഞന്‍ എബ്രഹാം (കണ്‍വീനര്‍) : 847 287 0661

LEAVE A REPLY

Please enter your comment!
Please enter your name here