getNewsI46mages.php

 

കാര്‍ട്ടറൈറ്റ്‌, ന്യൂജേഴ്‌സി: സെന്റ്‌ ജോര്‍ജ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ വാര്‍ഷിക പിക്‌നിക്ക്‌ ജെയിംസ്‌ബര്‍ഗിലുള്ള തോംപ്‌സണ്‍ പാര്‍ക്കില്‍ വെച്ചു ജൂണ്‍ 27-നു നടത്തി. രാവിലെ 10 മണിക്ക്‌ പ്രഭാത ഭക്ഷണത്തിനുശേഷം വികാരി ഫാ. വര്‍ഗീസ്‌ പോള്‍, വെരി റവ.ഫാ. ഡേവിഡ്‌ ചെറുതോട്ടില്‍, റവ. ഡീക്കന്‍ ബെന്നി ജോണ്‍ എന്നിവര്‍ പ്രാര്‍ത്ഥനയ്‌ക്കുശേഷം പിക്‌നിക്ക്‌ ഉദ്‌ഘാടനം ചെയ്‌തു. 11 മണിയോടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കായികമേളകള്‍ ആരംഭിച്ചു.

സ്‌ത്രീകള്‍ വിഭവസമൃദ്ധമായ ഭക്ഷണക്രമീകരണങ്ങള്‍ നടത്തിയപ്പോള്‍ ബാബുവും, ബോബനും, മാത്യുവും ബാര്‍ബിക്യൂവിനു നേതൃത്വം നല്‍കി. മത്സര വിജയികളെ ഷെവലിയാര്‍ ഏബ്രഹാം മാത്യു, ഷെവ. ജയിംസ്‌ ജോണ്‍ എന്നിവര്‍ അനുമോദിച്ചു.

സെന്റ്‌ ഫാമിലി മെമ്പേഴ്‌സും അതിഥികളും പങ്കെടുത്ത പിക്‌നിക്ക്‌ വന്‍ വിജയമായിരുന്നുവെന്ന്‌ ജനറല്‍ കോര്‍ഡിനേറ്റേഴ്‌സായ ക്രിസ്റ്റീന്‍ കുര്യാക്കോസും നീതു ജോബിയും അറിയിച്ചു. സെന്റ്‌ ജോര്‍ജ്‌ ചര്‍ച്ച്‌ ഫാമിലി മെമ്പേര്‍ കൂടിയായ ലാലു കുര്യാക്കോസ്‌ ന്യൂജേഴ്‌സിയില്‍ നിന്നും അറിയിച്ചതാണിത്‌.

 getNewsIm3ages.php getNewsIm56ages.php getNewsImagt6es.php

LEAVE A REPLY

Please enter your comment!
Please enter your name here