getER5Photo.php
ന്യൂയോര്‍ക്ക് : അമേരിക്കയിലെ നികുതിദായകരെ മുള്‍മുനയില്‍ നിര്‍ത്തി വ്യാജ ഐ.ആര്‍.എസ്. ഫോണ്‍ കോളുകള്‍ക്ക് നേതൃത്വം നല്‍കിയ ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ സാഹില്‍ പട്ടേലിനെ 14 വര്‍ഷം ജയിലിലടച്ചിടാന്‍ യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജ് ആല്‍വിന്‍ കെ ഹെല്ലര്‍ സ്റ്റെയ്ന്‍ ജൂലായ് 8 ബുധനാഴ്ച ഉത്തരവിട്ടു.
ഐ.ആര്‍.എസ്സിന്റെ ഔദ്യോഗീക ഫോണ്‍ കോളുകളാണെന്ന് തെറ്റിദ്ധരിപ്പിച്ചു മില്യണ്‍ കണക്കിന് ഡോളറാണ് അമേരിക്കന്‍ നികുതി ദായകരില്‍ നിന്നും ഇവര്‍ കവര്‍ന്നെടുത്തത്.
ഉടന്‍ തുക അടച്ചില്ലെങ്കില്‍ പോലീസ് അറസ്റ്റുണ്ടാകും എന്ന് ഭീഷിണിപ്പെടുത്തി ജനങ്ങളില്‍ നിന്നും ഇവര്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് പണം തട്ടിയെടുത്തിരുന്നത്.
പെന്‍സില്‍വാനിയായില്‍ നിന്നുള്ള പട്ടേല്‍ ഇന്ത്യ കേന്ദ്രമാക്കിയാണ് തട്ടിപ്പു നടത്തിവന്നിരുന്നത്.
2013 ന് ശേഷം അമേരിക്കയിലെ നികുതി ഏജന്‍സികളുടെ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ സ്‌ക്കാമായിട്ട് വിശേഷിപ്പിക്കുന്ന 591,000 നികുതി ദായകരാണ് ഇതിനെകുറിച്ചു പരാതി നല്‍കിയിട്ടുളളത്. ഒരാളില്‍ നിന്നും 5000 മുതല്‍ 7000 ഡോളര്‍ വരെ ഏകദേശം 20 മില്യണ്‍ ഡോളര്‍ ഇവര്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. പട്ടേലിനെ മാത്രം ശിക്ഷിച്ചതുകൊണ്ട് ഈ തട്ടിപ്പിന് പരിഹാരമാകുന്നില്ലെന്നും വലിയൊരു സംഘം ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഐ.ആര്‍.എസ്. വ്യക്തമാക്കി. ടെക്‌സസ് ഉള്‍പ്പെടെ അമേരിക്കയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും സംഘത്തിന്റെ പ്രവര്‍ത്തനം നടക്കുന്നതായും ഇവര്‍ വെളിപ്പെടുത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here