ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന സണ്‍ഡേസ്‌കൂളുകളുടെ വിവിധ മേഖലകളിലുള്ള മത്സരങ്ങളില്‍, ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് സണ്‍ഡേ സ്്ക്കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഫിലഡല്‍ഫിയായില്‍ നടന്ന ഭദ്രാസനതല മത്സരത്തിലാണ് ഇടവകയ്ക്ക് അഭിമാനമായ ഈ വിജയം നേടാനായത്.

സെന്റ് മേരീസ് ഇടവകയില്‍ നടന്ന പ്രത്യേക അനുമോദനയോഗത്തില്‍ വികാരി. ഫാ.ജോണ്‍ തോമസ് അദ്ധ്യക്ഷത വഹിച്ചു. വെരി.റവ.ടി.എം.സഖറിയാ കോര്‍എപ്പിസ്‌ക്കോപ്പാ, വൈസ് പ്രിന്‍സിപ്പാള്‍ ശില്‍പാതര്യന്‍, കോമ്പറ്റീഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സിന്ധുജേക്കബ്, ടിഫാനി തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സണ്‍ഡേസ്‌ക്കൂള്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് എം.വര്‍ഗീസ് ഭദ്രാസന ട്രോഫി സണ്‍ഡേസ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ബിജി വറുഗീസിന് കൈമാറി.

ഇടവയുടെ ഈ വിജയത്തില്‍ സണ്‍ഡേസ്‌ക്കൂള്‍ ഏരിയാ 2 കോര്‍ഡിനേറ്റര്‍ ഡോ.മിനി ജോര്‍ജ് അഭിമാനവും സന്തോഷവും രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here