വാഷിംഗ്ടണ്‍: 2020 ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥ്യം ലഭിക്കുന്നതിന് സാധ്യതയുള്ള ആദ്യ വ്യക്തി ഇന്ത്യന്‍ അമേരിക്ക വംശജയായ കമലാ ഹാരിസാണെന്ന് അമേരിക്കയിലെ ലീഡിങ്ങ് ന്യൂസ്‌പേപ്പറായ വാഷിംഗ്ടണ്‍ പോസ്റ്റ് ചൂണ്ടികാണിക്കുന്നു. നവം28ന് പുറത്തിറക്കിയ പത്രത്തിലാണ് ഈ വാര്‍ത്ത വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മിഷേല്‍ ഒബാമ, മിനിസോട്ടയില്‍ നിന്നുള്ള സെനറ്റര്‍ ഏമി ക്ലൊബുച്ചര്‍, ന്യൂയോര്‍ക്കില്‍ നിന്നുള്ള സെനറ്റര്‍ കോറി ബുക്കര്‍, കൊളറാഡൊ ഗവര്‍ണ്ണര്‍ ജോണ്‍ ഹിക്കിന്‍ലൂപര്‍ എന്നിവരുടെ പേരുകള്‍ പരിഗണിക്കപ്പെടാമെങ്കിലും, ഒന്നാം സ്ഥാനം കമലാ ഹാരിസിനു തന്നെയാണ്.

ചെന്നൈയില്‍ നിന്നുള്ള മാതാവിന്റേയും, ജമൈയ്ക്കയില്‍ നിന്നുള്ള പിതാവിന്റേയും മകളായ കമല ഹാരിസ്(51) യു.എസ്. സെനറ്ററിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍ വനിതാ പ്രതിനിധിയാണ്.

കാലിഫോര്‍ണിയായില്‍ നിന്നും സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ട് ഒരു മാസം പിന്നിട്ടപ്പോള്‍, നാലുവര്‍ഷത്തിനുശേഷമുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ കമലാഹാരിസ് സ്ഥാനം പിടിച്ചിരിക്കുന്നുവെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നത്.

രണ്ടു തവണ കാലിഫോര്‍ണിയാ അറ്റോര്‍ണി ജനറലായിട്ടുള്ള കമലാ ഹാരിസ് വന്‍ഭൂരിപക്ഷത്തോടെയാണ് കാലിഫോര്‍ണിയായില്‍ നിന്നും ജയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here