മിഷിഗണ്‍: നവംബര്‍ 8ന് നടന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫലം പ്രഖ്യാപിക്കാതിരുന്ന മിഷിഗണ്‍ സംസ്ഥാനത്തെ ഫലം ഇന്ന് (നവം.28ന്) ഔദ്യോഗീകമായി പ്രഖ്യാപിച്ചപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രമ്പിന് ചരിത്രവിജയം. 1988നു ശേഷം ആദ്യമായാണ് ട്രമ്പിലൂടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മിഷിഗണ്‍ സംസ്ഥാനം ഡമോക്രാറ്റിക്കില്‍ നിന്നും പിടിച്ചെടുക്കുന്നത്.

ഇന്നത്തെ വിജയത്തോടെ ട്രമ്പിന് 16 ഇലക്ട്രറല്‍ വോട്ടുകള്‍ ലഭിച്ചു.
സംസ്ഥാനത്തു പോള്‍ ചെയ്ത 4.8 മില്യണ്‍ വോട്ടുകളില്‍ 10,704 വോട്ടുകളുടെ ഭൂരിപക്ഷമാണ് ട്രമ്പിന് ലഭിച്ചത്.

ആകെയുള്ള 538 ഇലക്ട്രറല്‍ വോട്ടുകളില്‍ 306 എണ്ണം ട്രമ്പിനും, 232 എണ്ണം ഹില്ലരിയും നേടി. ജയിക്കുന്നതിന് 270 വോട്ടുകളുടെ ഭൂരിപക്ഷം ആവശ്യമാണ്.

മിഷിഗണിലെ വോട്ടുകള്‍ വീണ്ടും എണ്ണണമെന്നാവശ്യപ്പെട്ടു ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജില്‍ സ്റ്റെയ്ന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ട്രമ്പ് വിജയിച്ച വിസ്‌കോണ്‍സിനിലും, പെന്‍സില്‍വാനിയായിലും ഇതേ ആവശ്യം പരിഗണിച്ചുവരുന്നു.

ഏതെങ്കിലും ഒരു സംസ്ഥാനത്തു വീണ്ടും വോട്ടെണ്ണല്‍ ഹില്ലരിക്കനുകൂലമായാല്‍ പോലും ജയിക്കാനാവശ്യമായ ഇലക്ട്രൊറല്‍ വോട്ടുകള്‍ ലഭിക്കുന്നതിനു സാധ്യതകള്‍ ഇല്ല.

LEAVE A REPLY

Please enter your comment!
Please enter your name here