ന്യൂയോർക്ക് : കഴിഞ്ഞ 15 വർഷക്കാലമായി അമേരിക്കൻ മലയാളികളുടെ വാർത്തകളും വിശേഷങ്ങളുമായി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന “വീക്കിലി റൗണ്ടപ്പ് ” H D മികവോടെ സംപ്രേഷണം തുടരുന്നു . ഡിസംബർ 10 ശനിയാഴ്ച്ച രാവിലെ 8  മണിക്ക് (ന്യൂയോർക്ക് സമയം ) അര മണിക്കൂർ ദൈർഘ്യമുള്ള “വീക്കിലി റൗണ്ടപ്പ് ” ആരംഭിക്കും . 
അതി പ്രശസ്തമായ ന്യൂയോർക്ക് സിറ്റിയിലെ റോക്കവർ സെന്ററിലുള്ള ക്രിസ്മസ് ട്രീ അമേരിക്കൻ 100 ഡോളർ കറൻസിയിൽ ആലേഖനം ചെയ്തിട്ടുള്ള ത്രിമാന ( 3D )വൈറ്റ് ഹൌസ് ചിത്രം , പുതിയ ഹോളിവുഡ് ചിത്രം ” സ്റ്റാർ വാർ ” പുത്തൻ സവിശേഷതകളുമായി പുറത്തിറങ്ങിയ ഗൂഗിളിന്റെ pixel smart phone  എന്നിങ്ങനെ വൈവിധ്യമാർന്ന വിഷയങ്ങളെ സംബന്ധിച്ച് വീക്കിലി റൗണ്ട് അപ്പിൽ പ്രതിപാദിക്കുന്നു . കൂടാതെ കമ്മ്യൂണിറ്റി റൗണ്ടപ്പിൽ മുൻമന്ത്രി എം.എ ബേബി പങ്കെടുത്ത അല വാർഷിക സമ്മേളനം , ഗോപിയൊ ഇന്റർനാഷണൽ, ഷിക്കാഗോ എൻജിനീയറിങ് അസോസിയേഷൻ എന്നീ സംഘടനകളുടെ പ്രോഗ്രാമുകളും സംപ്രേഷണം ചെയ്യുന്നതാണ്‌ .
കൂടുതൽ വിവരങ്ങൾക്ക് : രാജു പള്ളത്ത് ( producer)
                                              7324299529 
                                              18889709418
                                               uswroundup@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here