എല്ലാ പ്രീയപ്പെട്ടവര്‍ക്കും വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂയീര്‍ ആശംസകള്‍ !!.

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂയീര്‍ ആഘോഷങ്ങൾ ജനുവരി രണ്ടാം തിയതി തിങ്കളാഴ്ച്ച അഞ്ചു മണി മുതൽ യോങ്കേഴ്സിലെ മുംബൈ സ്‌പൈസ് ഇന്ത്യൻ റെസ്റൊന്റിൽ വെച്ച് നടത്തുന്നതാണ് .

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ബേത്‌ലഹേമിലെ പുല്‍ത്തൊഴുത്തില്‍ നടന്ന തിരുഅവതാരം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്, എളിമയുടേയും ലാളിത്യത്തിന്റെയുംസന്ദേശമാണ്. ഈ സന്ദേശമാണ് ഓരോ പ്രസ്ഥാനങ്ങളെയും മുന്നോട്ടു നയിക്കുന്നത് .

യോങ്കേഴ്‌സ് സെന്റ് ഗ്രിഗോറിയസ്സ് ഓർത്തഡോക്സ് ചർച്ച് വികാരി റവറെന്റ് നൈനാൻ റ്റി ഈശോ ക്രിസ്തുമസ് സന്ദേശം നല്‍കുന്നതും, ശ്രീ മനോജ് നമ്പൂതിരി ന്യൂ ഇയർ സന്ദേശം നല്‍കുന്നതുംആയിരിക്കും.

അമേരിക്കയിൽ മലയാള സംഗീതത്തിന് ഒരു പുതിയ രൂപം നൽകിയ ശബിരിനാഥും അമേരിക്കയിലെ
വാനംപാടി അനിത കൃഷ്ണയും അണിയിച്ചൊരുക്കുന്ന ഗാനമേളയും. കൂടാതെ  വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കലാകാരന്മാരും കലാകാരികളും അണിയിച്ചൊരുക്കുന്ന നാടന്‍ കലാരൂപങ്ങളും ഉണ്ടായിരിക്കുന്നതാണ്.

അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ പുതുമയാര്‍ന്ന കലാപരിപാടികള്‍ കൊണ്ടും, വിഭവസമൃദ്ധമായ സദ്യകൊണ്ടും മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ ആസ്വാദ്യകരമായിരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. എല്ലാ പ്രീയപ്പെട്ടവര്‍ക്കും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്തുമസ് പുതുവത്സരാശംസകള്‍ നേര്‍ന്നുകൊള്ളുന്നു. എല്ലാ മലയാളി സ്നേഹിതരും ഈ പരിപാടിയിൽ പങ്കെടുത്തു വിജയിപ്പിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു.

wechester

LEAVE A REPLY

Please enter your comment!
Please enter your name here