ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ ജനുവരി ഏഴാംതീയതി ശനിയാഴ്ച വൈകുന്നേരം 5 മുതല്‍ നടത്തപ്പെടുന്ന ക്രിസ്തുമസ് – പുതുവത്സരാഘോഷത്തിന്റേയും, സംഘടനയുടെ 2017-ലെ പ്രവര്‍ത്തനോദ്ഘാടനത്തിന്റേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

പ്രസിഡന്റ് അനു സ്കറിയയുടെ അധ്യക്ഷതയില്‍ കൂടുന്ന മീറ്റിംഗില്‍ റവ.ഫാ. എ.കെ. കുര്യാക്കോസ് (നോര്‍ത്ത്- ഈസ്റ്റ് ഓര്‍ത്തഡോക്‌സ് ഡയോസിഷന്‍ സെക്രട്ടറി) മുഖ്യ സന്ദേശം നല്‍കുന്നതും, പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുന്നതുമാണ്. ഫോമാ ജനറല്‍ സെക്രട്ടറി ജിബി കുര്യാക്കോസും മറ്റു സാമൂഹ്യ-സാംസ്കാരിക നേതാക്കളും ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുന്നതുമാണ്. ഈ സമ്മേളനത്തിലേക്ക് ഫിലാഡല്‍ഫിയയിലെ മുഴുവന്‍ മലയാളി സുഹൃത്തുക്കളേയും, മാപ്പിന്റെ എല്ലാ കുടുംബാംഗങ്ങളേയും ക്ഷണിക്കുന്നതായി സെക്രട്ടറി ചെറിയാന്‍ കോശി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനു സ്കറിയ (പ്രസിഡന്റ്) 267 496 2423, ചെറിയാന്‍ കോശി (സെക്രട്ടറി) 201 286 9169, തോമസ് ചാണ്ടി (ട്രഷറര്‍) 210 446 5027, സന്തോഷ് ഏബ്രഹാം (പി.ആര്‍.ഒ) 215 605 6914.

MAP_xmas_pic2

LEAVE A REPLY

Please enter your comment!
Please enter your name here