ഷിക്കാഗോ : ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ആഭിമുഖ്യത്തില്‍ ഹോളിഡേ ആഘോഷങ്ങള്‍ ജനുവരി 21 ശനിയാഴ്ച മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളിയുടെ ഹാളില്‍ നടക്കും. വൈകുന്നേരം ഏഴിനാരംഭിക്കുന്ന മീറ്റിംഗില്‍ വിവിധയിനം കലാപരിപാടികളും നടത്തപ്പെടുന്നതാണ്.

പ്രസ്തുത മീറ്റിംഗില്‍ ഐഎന്‍എഐയുടെ 2017–2018 വര്‍ഷങ്ങളിലേക്കുള്ള പുതിയ ഭരണ സമിതി പ്രസിഡന്റ് ബീനാ വള്ളിക്കളത്തിന്റെ നേതൃത്വത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുക്കുന്നതാണ്. ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ഇന്ത്യന്‍ നഴ്‌സുമാരേയും കുടുംബ സമേതം ഈ പരിപാടികളിലേക്ക് പ്രസിഡന്റ് മേഴ്‌സി കുര്യാക്കോസും സെക്രട്ടറി ജൂബി വള്ളിക്കളവും ക്ഷണിക്കുന്നതായി അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മേഴ്‌സി കുര്യാക്കോസ് : 773 865 2456 മേരി റജീന സേവ്യര്‍: 630 887 6663 ജൂബി വള്ളിക്കളം : 312 685 5829

nurses

LEAVE A REPLY

Please enter your comment!
Please enter your name here