ബംഗളൂരു: പ്രവാസി ഭാരതീയ ദിവസ് വലഡിക്ടറി ഡേയോടനുബന്ധിച്ച് വിദേശ കാര്യ വകുപ്പ് മന്ത്രാലയം പ്രഖ്യാപിച്ച അവാര്‍ഡിന് ഇന്ത്യന്‍ അമേരിക്കന്‍ ഡിപ്ലോമാറ്റ് നിഷാ ദേശായ് ഉള്‍പ്പെടെ മുപ്പത് പേര്‍ അര്‍ഹരായി. ജനുവരി 9 ന് ബാംഗ്ലൂരിലാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.പബ്ലിക് സര്‍വീസ്, പബ്ലിക് അഫയേഴ്‌സ് വിഭാഗത്തില്‍ നടത്തിയ സ്തുത്യര്‍ഹ സേവനത്തിനാണ് പോര്‍ട്ടുഗല്‍ പ്രൈംമിനിസ്ട്രര്‍ അന്റോണിയൊ ലൂയിസ് നിഷ, ദേശായ് എന്നിവരെ തിരഞ്ഞെടുത്തത്.

പതിനാലാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ മൂന്നാം ദിനം പോര്‍ട്ടുഗല്‍ പ്രധാന മന്ത്രിയായിരുന്നു മുഖ്യാതിഥി.

ഗുജറാത്തില്‍ നിന്നുള്ള നിഷ (48) യെ ബരാക്ക് ഒബാമയാണ് സൗത്ത് ആന്റ് സെന്‍ട്രല്‍ ഏഷ്യന്‍ അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റായി നിയമിച്ചത്. 2013 ജൂലൈ 19 നായിരുന്നു നിയമനം.

നിഷയെ കൂടാതെ മറ്റ് അഞ്ച് ഇന്ത്യന്‍ അമേരിക്കന്‍ വംശജരും അവാര്‍ഡിന് അര്‍ഹരായി. 

Assistant_Secretary_Biswal_Greets_Indian_National_Security_Advisor_Doval

LEAVE A REPLY

Please enter your comment!
Please enter your name here