ഫിലാഡല്‍ഫിയ: എക്യുമെനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്‍ഡ്യന്‍ ചര്‍ച്ചസ് ഇന്‍ ഫിലാഡല്‍ഫിയായുടെ വനിതാ വിഭാഗതീരെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 4 ശനിയാഴ്ച ലോക പ്രാര്‍ത്ഥനാ ദിനാഘോഷം നടത്തുന്നു. രാവിലെ 9 മുതല്‍ 1.30 വരെ സെന്‍റ് തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ചാണ് ഈ വര്‍ഷത്തെ പ്രാര്‍ത്ഥനാദിനാഘോഷം നടക്കുന്നത്.

ഈ വര്‍ഷം ഫിലിപ്പിയന്‍സ് രാജ്യത്ത് കേന്ദ്രീകരിച്ചു കൊണ്ട് “ഞാന്‍ നിങ്ങളോട് അന്യായം പ്രവര്‍ത്തിച്ചുവോ?” എന്ന പ്രാര്‍ത്ഥനാ വിഷയം ആസ്പദമാക്കിയാണ് മുഖ്യവിഷയം ക്രമീകരിച്ചിരിക്കുന്നത്. സിസ്റ്റര്‍ ജോസലിന്‍ എടത്തില്‍ ടകഇ, ങഉ, ജവഉ മുഖ്യപ്രഭാഷണം നടത്തും. ഡോ.ബിനു ഷാജിമോന്‍റെ നേതൃത്വത്തില്‍ ഉള്ള കമ്മിറ്റി വിപുലമായ ക്രമീകരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. എക്യുമിനിക്കല്‍ ചെയര്‍മാന്‍ റവ. ഫാ. ഷിബു വി. മത്തായി, റിലീജിയസ് ചെയര്‍മാന്‍ റവ. ഫാ. ഗീവറുഗീസ് ജോണ്‍, എക്യുമിനിക്കല്‍ സെക്രട്ടറി ശ്രീ. മാത്യു ശാമുവേല്‍, ട്രഷറാര്‍ ബിജി മാത്യു എന്നിവര്‍ വനിതാ വിഭാഗത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധമായ സഹകരണവും നല്‍കുന്നു.

ഫിലാഡല്‍ഫിയായിലെ എക്യുമിനിക്കല്‍ പ്രസ്ഥാനത്തില്‍ ഉള്‍പ്പെട്ട എല്ലാ പള്ളികളില്‍ നിന്നും വനിതകള്‍ ക്ഷണം സ്വീകരിച്ച് മാര്‍ച്ച് 4ന് സെന്‍റ് തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് റവ. ഫാ. ഷിബു വി. മത്തായി (എക്യുമിനിക്കല്‍ ചെയര്‍മാന്‍) 312 927 7045, ഡോ. ബിനു ഷാജിമോന്‍ (എക്യുമിനിക്കല്‍ വനിതാ കോര്‍ഡിനേറ്റര്‍) 267 253 0136.

സന്തോഷ് എബ്രഹാം

Sister Jocycle s Picture

LEAVE A REPLY

Please enter your comment!
Please enter your name here