വാഷിംഗ്ടണ്‍: കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപോളിറ്റന്‍ വാഷിംഗ്ടണിന്റെ മലയാള ഭാഷാപഠന പദ്ധതിയായ “കളരിക്ക് പുതിയ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. കേരള സര്‍ക്കാരിന്റെ പദ്ധതിയായ മലയാളം മിഷന്റെ അംഗീകാരമുള്ള “കളരി’, വാഷിംഗ്ടണ്‍ മെട്രോ പ്രദേശത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്നു.

ജനുവരി 21-നു ശനിയാഴ്ച നടന്ന ചടങ്ങില്‍ കെ.സി.എസ്.എം.ഡബ്ല്യു പ്രസിഡന്റ് സന്ദീപ് പണിക്കര്‍ ഭദ്രദീപം കൊളുത്തി പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കുമാരി നിവേദിത അരുണ്‍കുമാര്‍ ആലപിച്ച ഈശ്വര പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച ചടങ്ങില്‍ കെ.സി.എസ്.എം.ഡബ്ല്യു സെക്രട്ടറി സന്തോഷ് ജോര്‍ജ്, സംഘാടകരായ സുലേഖ സജീവ്, അര്‍ച്ചന നായര്‍, ബീന ടോമി എന്നിവര്‍ സംസാരിച്ചു. കളരി അധ്യാപകരായ ജ്യോതി വിനീത് സ്വാഗതവും, ധന്യ അരുണ്‍കുമാര്‍ നന്ദിയും പറഞ്ഞു. വര്‍ഷാരംഭത്തില്‍ തന്നെ പുതിയ ക്ലാസുകള്‍ തുടങ്ങാന്‍ കഴിഞ്ഞതില്‍ കെ.സി.എസ്.എം.ഡബ്ല്യു ഭാരവാഹികളും, കളരി പരിശീലകരും സംതൃപ്തി പ്രകടിപ്പിച്ചു.

മേരിലാന്റിലെ ജര്‍മന്‍ ടൗണിലും, കൊളംബിയയിലും നിലവില്‍ രണ്ട് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിര്‍ജീനിയയിലെ ഫെയര്‍ഫാക്‌സിലാണ് മൂന്നാമതായി തുറന്ന “കളരി’ പഠന കേന്ദ്രം.

അഞ്ചുവയസ്സിനു മുകളില്‍ പ്രായമുള്ള ഏവര്‍ക്കും കളരിയില്‍ പ്രവേശനം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കെ.സി.എസ്.എം.ഡബ്ല്യു കമ്മിറ്റി അംഗങ്ങളില്‍ ആരുമായും ബന്ധപ്പെടാവുന്നതാണ്.

കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോ വാഷിംഗ്ടണ്‍ വെബ്‌സൈറ്റ്: http://www.kcsmw.org/

kalariinaguration_pic2 kalariinaguration_pic3 kalariinaguration_pic4

LEAVE A REPLY

Please enter your comment!
Please enter your name here