ഡാളസ്: വടക്കേ അമേരിക്കയിലെ ചർച്ച ഓഫ് ഗോഡ് വിശ്വാസ സമൂഹത്തിന്റെ ഐക്യവേദിയായ NACOG – ന്റെ 22-‍ാമത് സമ്മേളനം 2017 ജൂലൈ 13-16 വരെ ഹ്യൂസ്റ്റൺ നോർത്ത് ഹിൽട്ടൺ ഹോട്ടലിൽ വെച്ച് നടത്തപ്പെടും. വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഈ ഒത്തൊരുമ സമ്മേളനത്തിനു ഇതു രണ്ടാം തവണയാണു ഹ്യൂസ്റ്റൺ ആതിഥേയത്വം വഹിക്കുന്നത്.

 തിരുവചനത്തിന്റെ ആധികാരികതയും, അന്ത:സത്തയും നഷ്ടമാകാതെ തിരുചനസത്യങ്ങളിലേക്ക് മടങ്ങിവരുവാൻ ദൈവജനത്തെ ഉപദേശിക്കുന്ന അനുഗ്രഹീത ശുശ്രൂഷകരായ റവ. പി. ഐ. ഏബ്രഹാം ( കാനം അച്ചൻ), പാസ്റ്റർ അനീഷ് ഏലപ്പാറ, ചർച്ച് ഓഫ് ഗോഡ് ജനറൽ ഓവർസീയർ റവ. റ്റിം ഹിൽ എന്നിവർ ഈ ആത്മീക സമ്മേളനങ്ങളിൽ മുഖ്യപ്രഭാഷകർ ആയിരിക്കും.

സുവിശേഷഘോഷണത്തിനായി ഒരുക്കപ്പെട്ടുകിടക്കുന്ന വിളഭൂമി കണ്ണുകൾ ഉയർത്തി നോക്കുക എന്ന ചിന്താവിഷയത്തിലൂടെ വിശ്വാസ സമൂഹത്തെ പ്രേഷിത പ്രവർത്തനത്തിനായി സജ്ജരാക്കുകയെന്നതാണു ലക്ഷ്യം എന്നു നാഷണൽ ഭാരവാഹികൾ അറിയിച്ചു.

 കോൺഫ്രൻസ് രജിസ്ട്രേഷൻ, മറ്റ് ക്രമീകരണങ്ങൾ എന്നിവയെ കുറിച്ച് വിശദമാക്കുന്ന പ്രമോഷണൽ മീറ്റിംഗുകൾ വിവിധ പട്ടണങ്ങളിൽ സംഘടിപ്പിച്ചിരുന്നു. ഇവയ്ക്ക് വിശ്വാസ സമൂഹത്തിൽ നിന്നും സ്വാഗതാർഹമായ സമീപനമായിരുന്നു ലഭിച്ചതെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു.  ന്യൂയോർക്ക് സംസ്ഥാനത്തെ പ്രമോഷണൽ മീറ്റിംഗ്  ഫെബ്രുവരി 11 ശനിയാഴ്ച വൈകിട്ട് 6:30 നു ക്വീൻസ് ചർച്ച് ഓഫ് ഗോഡിൽ  (222-57 Braddock Ave, Queens Village, NY 11428) വെച്ചും, ന്യൂജേഴ്സി പ്രമോഷണൽ മീറ്റിംഗ് ഫെബ്രുവരി 12 ഞായറാഴ്ച വൈകിട്ട് 4:30 നു ബെഥേൽ ചർച്ച ഓഫ് ടീനെക്കിൽ ഗോഡ് (61 Church St, Teaneck, NJ 07666) വെച്ചും നടക്കുന്നതാണു.

റവ. മാത്യു കെ. ഫിലിപ്പ് ( പ്രസിഡന്റ്), റവ.ബെഞ്ചമിൻ തോമസ് (വൈസ് പ്രസിഡന്റ്), ബിജു തോമസ് (സെക്രട്ടറി), ബിനോയ് മാത്യു (ട്രഷറർ), റോബിൻ രാജു ( യൂത്ത് കോർഡിനേറ്റർ) സിസ്റ്റർ. ജോളി ജോസഫ് ( വുമൺസ് കോർഡിനേറ്റർ) എന്നിവരാണു നാഷണൽ ഭാരവാഹികൾ.

16426159_1710413982622674_1553029118316617858_n

LEAVE A REPLY

Please enter your comment!
Please enter your name here