ge11tPhoto.php

ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡില്‍ നിന്നുള്ള ന്യു യോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ ഡേവിഡ് കാര്‍ലുച്ചിയുടെ നെറ്റ് വര്‍ക്കിംഗും ഫണ്ട് സമാഹരണവും സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 1 ശനിയാഴ്ച 4 മുതല്‍ 7 വരെ ന്യു സിറ്റിയില്‍ ജെയിന്‍ ജേക്കബ് സി.പി.എ.യുടെയും ഡോ. റീന ജേക്കബിന്റെയും വസതിയിലാണു ബാര്‍ബക്യു പാര്‍ട്ടിയോടെയുള്ള നെറ്റ് വര്‍ക്കിംഗ്  സമ്മേളനം. (31 Trailside Place, New City, NY-10956)

ഒരു കുടുംബത്തിനു കുറഞ്ഞ സംഭാവന 100 ഡോളര്‍. ചെക്കുകള്‍ എഴുതേണ്ട വിലാസം. (David Carlucci for New York)

പുതുതായി വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യാന്‍ അവസരവുമുണ്ട്. അതു പോലെ കമ്യൂണിറ്റി പ്രശ്ങ്ങള്‍ സെനറ്ററുമായി ചര്‍ച്ച ചെയ്യാനും അവസരം ലഭിക്കും. ഇന്ത്യന്‍ സമൂഹവുമായി, പ്രത്യേകിച്ച് മലയാളികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന യുവാവായ സെനറ്ററുമായി നേരിട്ടു ബന്ധപ്പെടാനുള്ള അവസരം പാഴാക്കരുതെന്നു സംഘാടകര്‍ അഭ്യര്‍ഥിക്കുന്നു.

മലയാളി സമൂഹവുമായി കൂടുതല്‍ ബന്ധപ്പെടാനും നെറ്റ് വര്‍ക്കിംഗിനുമായിസെനറ്റര്‍ നേരിട്ടു താല്പര്യം കാട്ടിയതിനെത്തുടര്‍ന്നാണു ചടങ്ങ് സംഘടിപ്പിക്കുന്നതെന്നു ജയിന്‍ ജേക്കബ് പറഞ്ഞു.

പങ്കെടുക്കാന്‍ ജൂലൈ 25-നു മുന്‍പ് ബന്ധപ്പെടുക: ജയിന്‍ ജേക്കബ്: 845-661-0084; jainjacobcpa@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here