അറ്റ്‌ലാന്റ:  ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായി ചെയര്‍മാന്‍ സ്ഥാനത്തു ലാറ്റിനോ. അറ്റ്‌ലാന്റയില്‍ നടന്ന വാര്‍ഷികസമ്മേളനത്തില്‍ നേരിയ വോട്ടുകളുടെ വ്യത്യാസത്തില്‍ ഒബാമയുടെ ഭരണത്തില്‍ ലേബര്‍ സെക്രട്ടറിയായിരുന്ന ടോം പെരസ് ചെയര്‍മാനായി തിരിഞ്ഞെടുക്കപ്പെട്ടത്.

നാഷണല്‍ കമ്മിറ്റിയിലെ 435 വോട്ടില്‍ 235 എണ്ണം പെരസിനു ലഭിച്ചു. മിനിസോട്ടയില്‍നിന്നുള്ള പ്രതിനിധി കീത്ത് എലിസണെയാണ് പെരസ് പരാജയപ്പെടുത്തിയത്. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് കീത്ത് എലിസണെ നോമിനേറ്റു ചെയ്തു. 1987ല്‍ ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദമെടുത്ത ശേഷം ജസ്റ്റിസ് വകുപ്പില്‍ സിവില്‍ റൈറ്റ്‌സ് അറ്റോര്‍ണിയായി പെരസ് പ്രവര്‍ത്തിച്ചിരുന്നു.

ഡെമോക്രാറ്റിക് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള യഥാര്‍ഥ മത്സരം ഹിലരിയും സാന്റേ്‌ഴ്‌സും തമ്മിലായിരുന്നു. ഹിലരി പെരസിനെ പിന്തുണച്ചപ്പോള്‍ ബര്‍ണി സാന്റേഴ്‌സ് കീത്തിനെയാണ് പിന്തുണച്ചത്. ട്രംപിനെതിരേ പടനയിക്കാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ലാറ്റിനൊ ചെയര്‍മാനെ തെരഞ്ഞെടുത്തത്. രാഷ്ട്രീയ നിരീക്ഷകരില്‍ കൗതുകം ഉണര്‍ത്തിയിട്ടുണ്ട്.

perez3

LEAVE A REPLY

Please enter your comment!
Please enter your name here