ഹൂസ്റ്റണ്‍: അമേരിക്കയിലെ പ്രമുഖ കമ്പനിയായ ഹോം ഡിപ്പോ വിവിധ സംസ്ഥാനങ്ങളില്‍ പുതുതായി 80,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ ഭാഗമായി ഹൂസ്റ്റണില്‍ മാത്രം 1800 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

സെയില്‍സ്, കാഷ്യര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഫുള്‍ടൈം, പാര്‍ട്ട് ടൈം ജീവനക്കാരെയാണ് നിയമിക്കുന്നത്.

കമ്പനിയുടെ ഡിസ്ട്രിബ്യൂഷന്‍ സെന്ററുകളിലും, സ്റ്റോറുകളിലും കോളജ് വിദ്യാര്‍ത്ഥികള്‍, റിട്ടയര്‍ ചെയ്തവര്‍, വിമുക്ത ഭടന്മാര്‍ എന്നിവര്‍ക്കും തൊഴില്‍ നല്‍കും. കമ്പനിക്ക് അമേരിക്കയില്‍ ആകെ 400,000 ജീവനക്കാരുണ്ട്. താത്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 1 800 466 3337

LEAVE A REPLY

Please enter your comment!
Please enter your name here