ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വാനിയ കേരളാ ചാപ്റ്റിന്റെ ആഭിമുഖ്യത്തിലും, കോട്ടയം അസോസിയേഷന്റെ സഹകരണത്തിലും മുന്‍ മന്ത്രിയും കോട്ടയം എം.എല്‍.എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഏപ്രില്‍ ഏഴാംതീയതി വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് അസന്‍ഷന്‍ മാര്‍ത്തോമാ പള്ളി ഓഡിറ്റോറിയത്തില്‍ വച്ചു സ്വീകരണം നല്‍കുന്നു. ഈ സ്വീകരണ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തായയതായി ഭാരവാഹികള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

കെ.എസ്.യു പ്രസ്ഥാനത്തില്‍കൂടി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മികച്ച സംഘാടകന്‍, ഗാന്ധിയന്‍ എന്നീ നലകളില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ആദര്‍ശ രാഷ്ട്രീയത്തിന്റെ നിറകുടമായ അദ്ദേഹം അഴിമതിയുടെ കറപുരളാത്ത നേതാവാണ്. സൗഹൃദത്തിന് ആഴമേറിയ വില നല്‍കുന്ന തിരുവഞ്ചൂര്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടുകൊണ്ട് കോട്ടയം പട്ടണത്തിന്റെ മുഖച്ഛായ മാറ്റുവാന്‍ പരിശ്രമിക്കുന്ന ആദര്‍ശശാലിയാണ്. തന്റേതായ വേറിട്ട ശൈലിയില്‍കൂടി കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ കോട്ടയം എം.എല്‍,എയുടെ സ്വീകരണ സമ്മേളനത്തിലേക്ക് എല്ലാ കോട്ടയം, അടൂര്‍ നിവാസികളേയും കോണ്ഗ്രസ് അനുഭാവികളേയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കുര്യന്‍ രാജന്‍ (പ്രസിഡന്റ്, ഐ.എന്‍.ഒ.സി) 610 328 2008, സന്തോഷ് ഏബ്രഹാം (സെക്രട്ടറി, ഐ.എന്‍.ഒ.സി) 215 605 6914, ഫിലിപ്പോസ് ചെറിയാന്‍ (ട്രഷറര്‍, ഐ.എന്‍.ഒ.സി) 215 605 7310, സജി കരിംകുറ്റി (വൈസ് പ്രസിഡന്റ്, ഐ.എന്‍.ഒ.സി) 215 385 1963, യോഹന്നാന്‍ ശങ്കരത്തില്‍ (വൈസ് പ്രസിഡന്റ്, ഐ.എന്‍.ഒ.സി) 215 778 0162, ബെന്നി കൊട്ടാരത്തില്‍ (കോട്ടയം അസോസിയേഷന്‍ പ്രസിഡന്റ്), 267 237 4119, ജോസഫ് മാണി (വൈസ് പ്രസിഡന്റ്, കോട്ടയം അസോസിയേഷന്‍) 215 280 9725, സാബു ജേക്കബ് (സെക്രട്ടറി, കോട്ടയം അസോസിയേഷന്‍) 215 833 7895, ഏബ്രഹാം ജോസഫ് (ട്രഷറര്‍, കോട്ടയം അസോസിയേഷന്‍) 215 837 2356.

thiruvanchoor_pic

LEAVE A REPLY

Please enter your comment!
Please enter your name here