ന്യൂയോർക്ക്: ലോക മലയാളികളുടെ മുന്നിൽ അമേരിക്കൻ വിശേഷങ്ങൾ, പുതുമ നഷ്ടപ്പെടാതെ എത്തിക്കുന്ന ഏഷ്യനെറ്റ് യൂ. എസ്. റൗണ്ടപ്പിൽ ഈയാഴ്ച്ച ഒരു പിടി വിസ്മയ കാഴ്ച്ചകളുമായാണ് എത്തുന്നത്. എഷ്യാനെറ്റിൽ എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 മണിക്കും (ന്യൂയോർക്ക് സമയം), നാട്ടിൽ ശനിയാഴ്ച്ച രാവിലെ 7 മണിക്കുമാണ് ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പ് സംപ്രേക്ഷണം ചെയ്യുന്നത്. 

ഇനി മുതൽ അമേരിക്കൻ എയർപ്പോർട്ടുകളിൽ പാസ്പ്പോർട്ട് പരിശോധനയോടൊപ്പം ബയോമെട്രിക്ക് പരിശോധനകളും ഉണ്ടാകും. പത്തു വിരലുകളുടെയും അടയാളങ്ങൾ, കണ്ണുകളുടെ റെറ്റിന സ്കാൻ തുടങ്ങിയ പരിശോധനകളും ഇനി പ്രതിക്ഷിക്കാം. 

ഇന്ത്യയുടെ മുൻ ലോകസുന്ദരിയായ പ്രിയങ്ക ചോപ്രയുടെ ഹോളിവുഡിലെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും ഈ എപ്പിസോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളാ അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സിയുടെ മിസ് ഇന്ത്യ ബ്യൂട്ടി പേജന്റ് വിശേഷങ്ങളും ഈയാഴ്ച്ച ലോക മലയാളികൾക്ക് യൂ. എസ്. റൗണ്ടപ്പിലൂടെ കാണാം. മലയാളമുൾപ്പെടെ 9 പുതിയ ഭാഷകളുടെ ട്രാൻസ്ലേറ്ററുമായി ഗൂഗിൾ രംഗത്ത് എത്തിയിരിക്കുകയാണ്. ആർക്കും അനായാസേന ഇനി മലയാള ഭാഷ കൈകാര്യം ചെയ്യാനാകുമെന്നത് സന്തോഷ ജനകമാണ്. സംവിധായകൻ മേജർ രവി ഉത്ഘാടനം ചെയ്ത മലയാളി ക്രിക്കറ്റ് ലീഗിന്റെ മത്സര വിശേഷങ്ങളും ഈ എപ്പിസോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

800-ൽ പരം കുട്ടികളുമായി ചിക്കാഗോ മലയാളി അസ്സോസിയേഷൻ നടത്തിയ കലാമേളയുടെ പ്രശക്ത ഭാഗങ്ങളും, അകാലത്തിൽ മരണമടഞ്ഞ മിഷേൽ ഷാജിക്ക് അനുശോചനവുമായി മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ സംഘടിപ്പിച്ച പരിപാടിയുടെ പ്രശക്തഭാഗങ്ങളും ഈയാഴ്ച്ച യൂ. എസ്. റൗണ്ടപ്പിൽ ഉണ്ടാകും. 

വിത്യസ്തങ്ങളായ അമേരിക്കൻ വിശേഷങ്ങളുമായി, അമേരിക്കൻ കാഴ്ച്ചകൾ ഇനിയും ലോക മലയാളികളുടെ മുന്നിൽ ഏഷ്യ നെറ്റ് യൂ. എസ്. റൗണ്ടപ്പെത്തും എത്തും.

കൂടുതൽ വിവരങ്ങൾക്ക്: പ്രൊഡ്യൂസർ രാജു പള്ളത്ത് 732 429 9529.

 

LEAVE A REPLY

Please enter your comment!
Please enter your name here