ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ പതിനാറാമത് കുടുംബ സംഗമം ജൂണ്‍ 10-ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ സ്‌നേഹവിരുന്നോടെ ആരംഭിക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പുലിക്കോട്ടില്‍ തിരുമേനി ഉദ്ഘാടനം നിര്‍വഹിച്ച് അനുഗ്രഹ പ്രഭാഷണം നടത്തും.

ഷിക്കാഗോയിലെ വിവിധ സഭകളില്‍ നിന്നുള്ള 15 ദേവാലയങ്ങള്‍ അവതരിപ്പിക്കുന്ന നൃത്തങ്ങള്‍, സ്കിറ്റുകള്‍, ഗാനങ്ങള്‍ തുടങ്ങിയ കലാവിരുന്ന് ഏവര്‍ക്കും സന്തോഷപ്രദമായ നിമിഷങ്ങളായിരിക്കും.

ഈ പരിപാടിയിലൂടെ ലഭിക്കുന്ന വരുമാനം കേരളത്തിലെ ഭവന രഹിതര്‍ക്ക് ഭവനം നിര്‍മ്മിച്ചു നല്‍കുവാനായി വിനിയോഗിക്കുന്നു.

കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഈ കലാസന്ധ്യയിലേക്ക് ഏവരേയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായും കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

പ്രോഗ്രാമിന്റെ വിജയകരമായ നടത്തിപ്പിന് റവ.ഫാ. ഹാം ജോസഫ് ചെയര്‍മാനായും, ഏലിയാമ്മ പുന്നൂസ് കോ- ചെയര്‍മാനായും, ആന്റോ കവലയ്ക്കല്‍ ജനറല്‍ കണ്‍വീനറായും, ബെഞ്ചമിന്‍ തോമസ് പ്രോഗ്രാം കോര്‍ഡിനേറ്ററായും കൂടാതെ 25 പേര്‍ അടങ്ങുന്ന ഒരു സബ് കമ്മിറ്റിയും നേതൃത്വം നല്കുന്നു.

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ രക്ഷാധികാരികളായി അഭി. മാര്‍ ജേക്കബ് അങ്ങാടിയത്ത്, അഭി. മാര്‍ ജോയി ആലപ്പാട്ട് എന്നിവരും, റവച. ഏബ്രഹാം സ്കറിയ (പ്രസിഡന്റ്), റവ.ഫാ. മാത്യൂസ് ജോര്‍ജ് (വൈസ് പ്രസിഡന്റ്), ഗ്ലാഡ്‌സണ്‍ വര്‍ഗീസ് (സെക്രട്ടറി), ടീനാ തോമസ് (ജോയിന്റ് സെക്രട്ടറി), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ട്രഷറര്‍) എന്നിവരും നേതൃത്വം നല്‍കുന്നു.

chicagoequmenical_pic

LEAVE A REPLY

Please enter your comment!
Please enter your name here