ചിക്കാഗോ : ഫിലാഡല്‍ഫിയയില്‍ വച്ച് നടന്ന 29-ാമത് ജിമ്മി ജോര്‍ജ്ജ് ദേശീയ വോളിബോള്‍ ടൂര്‍ണമെന്റില്‍ ചിക്കാഗോ വോളിബോള്‍ ടീമിന് ചാമ്പ്യന്‍ഷിപ്പ് നേടിക്കൊടുത്തതില്‍ മുഖ്യ പങ്കുവഹിച്ചവരില്‍ മൂന്നു പേര്‍ സോഷ്യല്‍ ക്ലബ്ബിന്റെ സെക്രട്ടറി ജോസ് മണക്കാട്ടും സോഷ്യല്‍ ക്ലബ്ബിന്റെ മുന്‍ വൈസ് പ്രസിഡന്റ് സിബി കദളിമറ്റത്തിന്റെ പുത്രന്‍ ഷോണ്‍ കദളിമറ്റവും സോഷ്യല്‍ ക്ലബ്ബിന്റെ മുന്‍ ജോയിന്റ് സെക്രട്ടറി പ്രദീപ് തോമസ് (കോച്ച്) എന്നിവരാണ്.

നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി വോളിബോള്‍ ടൂര്‍ണമെന്റായ ജിമ്മി ജോര്‍ജ്ജ് വോളിബോള്‍ ടൂര്‍ണമെന്റില്‍ ബെസ്റ്റ് ഡിഫന്‍ഡര്‍ 2017 ജോസ് മണക്കാട്ടും ബെസ്റ്റ് ഒഫന്‍ഡര്‍ 2017 ഷോണ്‍ കദളിമറ്റം. ചിക്കാഗോ ചാമ്പ്യന്‍ ടീമിന്റെ കോച്ച് ആയി പ്രവര്‍ത്തിച്ചത് പ്രദീപ് തോമസുമാണ്.

ചിക്കാഗോയിലെ മൗണ്ട് പ്രോസ്‌പെക്ടസില്‍ താമസ്സിക്കുന്ന മില്‍ ജോസ് എന്നു വിളിക്കു ജോസ് മണക്കാട്ട് ചിക്കാഗോയിലെ സാമൂഹിക സാംസ്കാരിക കായികരംഗത്തെ നിറസാന്നിദ്ധ്യം, സോഷ്യല്‍ ക്ലബ്ബിന്റെ ഇപ്പോഴത്തെ സെക്രട്ടറി, ചിക്കാഗോ കെ.സി.എസ്., ചിക്കാഗോ മലയാളി അസോസിയേഷന്‍, ഫോമ മുതലായ സംഘടനകളുടെ സജീവ പ്രവര്‍ത്തകന്‍, ഭാരവാഹി, കൂടാതെ നല്ല സ്റ്റേജ് അവതാരകനും ഗായകനുമാണ്. ഇല്ലിനോയ്‌സ് പബ്ലിക് എയ്ഡ് (Illinois Public Aid) ജോലി ചെയ്യുന്നു. ഭാര്യ ലിന്‍സി, ആഞ്ജലിന, ഇസ്സാബെല്ല, സാറ എന്നിവര്‍ മക്കളുമാണ്.

സോഷ്യല്‍ ക്ലബ്ബ് മുന്‍ വൈസ് പ്രസിഡന്റ്, കഴിഞ്ഞ 25 വര്‍ഷമായി നോര്‍ത്ത് അമേരിക്കന്‍ മലയാളി വോളിബോള്‍ രംഗത്ത് നിറസാന്നിദ്ധ്യമായ സിബി കദളിമറ്റത്തിന്റെ പുത്രനാണ് ഷോണ്‍ കദളിമറ്റം. ചിക്കാഗോ ഡി പോള്‍ യൂണിവേഴ്‌സിറ്റിയില്‍ അക്കൗണ്ടിംഗിനു പഠിക്കുന്നു. വോളിബോളിന്റെ കൊടുമുടിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന യുവതാരമാണ് ഷോണ്‍ കദളിമറ്റം.

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ മുന്‍ ജോയിന്റ് സെക്രട്ടറിയായ പ്രദീപ് തോമസ് ആണ് ചിക്കാഗോ ചാമ്പ്യന്‍ ടീമിന്റെ കോച്ച്.

സ്‌പോര്‍ട്‌സിനെയും കലയെയും എന്നും നെഞ്ചോട് ചേര്‍ത്ത് പ്രോത്സാഹിപ്പിക്കുന്ന സോഷ്യല്‍ ക്ലബ്ബിന് അഭിമാനത്തിന്റെ നിമിഷമാണെ് പ്രസിഡന്റ് അലക്‌സ് പടിഞ്ഞാറേല്‍ പറഞ്ഞു. ഈ ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയ ഇവരെ പ്രസിഡന്റ് അലക്‌സ് പടിഞ്ഞാറേല്‍, വൈസ് പ്രസിഡന്റ് സജി മുല്ലപ്പള്ളി, ട്രഷറര്‍ ബിജു കരികുളം, ജോയിന്റ് സെക്രട്ടറി പ്രസാദ് വെള്ളിയാന്‍, മുന്‍ പ്രസിഡന്റുമാരായ സൈമണ്‍ ചക്കാലപടവന്‍, സാജുകണ്ണംപള്ളി, ഓണാഘോഷ ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍, ജനറല്‍ കവീനര്‍ തമ്പിച്ചന്‍ ചെമ്മാച്ചേല്‍, പി.ആര്‍.ഒ. മാത്യു തട്ടാമറ്റം എന്നിവരും സോഷ്യല്‍ ക്ലബ്ബിന്റെ എല്ലാ അംഗങ്ങളും ഇവരെ അനുമോദിക്കുകയുണ്ടായി.

മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

socialclub_pic

LEAVE A REPLY

Please enter your comment!
Please enter your name here