ഷിക്കാഗോ: പതിനേഴാമത് പാലാ- മീനച്ചില്‍ താലൂക്ക് പിക്‌നിക്കും സമ്മേളനവും 2017 ജൂണ്‍ 24-നു ശനിയാഴ്ച മോര്‍ട്ടന്‍ഗ്രോവ് ലിന്‍വുഡ് പാര്‍ക്കില്‍ വച്ചു നടത്തും.

പാലാ- മീനച്ചില്‍ താലൂക്കില്‍ നിന്നും ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവരുടെ കൂട്ടായ്മയായ പാലാ പിക്‌നിക്കും സമ്മേളനവും രാവിലെ 11 മണി മുതല്‍ വൈകിട്ട് 7 മണി വരെ നടത്തപ്പെടുന്നു.

പിക്‌നിക്കിന്റെ ഭാഗമായി എല്ലാവര്‍ഷവും നടത്തിവരുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള കലാ-കായിക മത്സരങ്ങള്‍ രാവിലെ 11 മണിക്കുതന്നെ ആരംഭിക്കുന്നതാണ്.

നാടിന്റെ തനിമയും സംസ്കാരവും നിലനിര്‍ത്തുന്നതിനുള്ള ഈ കൂട്ടായ്മയിലേക്ക് പാലാ മീനച്ചില്‍ താലൂക്കില്‍ നിന്നുമുള്ള എല്ലാ പ്രദേശവാസികളേയും, അഭ്യുദയകാംക്ഷികളേയും ഭാരവാഹികള്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പയസ്സ് ഒറ്റപ്ലാക്കല്‍ 312 231 3345, റ്റോമി വെള്ളൂക്കുന്നേല്‍ 630 730 9622, സിബി പാറേക്കാട്ട് 847 209 1142, റോയ് മുളകുന്നം 847 363 0050.

LEAVE A REPLY

Please enter your comment!
Please enter your name here