ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ഔവര്‍ ലേഡി ഓഫ് സ്‌നോസ് ചര്‍ച്ചില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ മുന്‍വര്‍ഷത്തേക്കാള്‍ വിപുലമായി ഈവര്‍ഷം ആഘോഷിക്കാന്‍ തിരുനാള്‍ ആഘോഷ കമ്മിറ്റി തീരുമാനിച്ചു. പ്രസ്തുത പള്ളി അമേരിക്കന്‍ പള്ളിയാണെങ്കില്‍ കൂടി ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുന്നത് മലയാളികളായ കത്തോലിക്കാ വിശ്വാസികളാണ് എന്നത് ശ്രദ്ധേയമാണ്. മലയാളികളായ കത്തോലിക്കാ വിശ്വാസികള്‍ക്ക് വേണ്ട എല്ലാ പ്രോത്സാഹനങ്ങളും പള്ളിയില്‍ നിന്നും ലഭിക്കുന്നു എന്നുള്ളത് വിശ്വാസികളെ പ്രോത്സാഹിപ്പിക്കാന്‍ സഭ കാണിക്കുന്ന താത്പര്യത്തിനു തെളിവാണ്.

ജൂലൈ 16-നു ഞായറാഴ്ച വൈകുന്നേരം 4 മണിയോടെ ആരംഭിക്കുന്ന ദിവ്യബലിയില്‍ ബ്രൂക്ക്‌ലിന്‍ ഡയോസിസിലെ സഹായ മെത്രാന്‍ ബിഷപ്പ് ജയിംസ് മാസ്സാ പ്രധാന കാര്‍മ്മികനായിരിക്കും. തുടര്‍ന്നു വചനപ്രഘോഷണം നടത്തുന്നത് റവ. സിയാ തോമസ് ആണ്. നൊവേന, ആഘോഷമായ പ്രദക്ഷിണം, ലദീഞ്ഞ് എന്നിവയ്ക്കുശേഷം സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

ജൂലൈ 7 മുതല്‍ 9 ദിവസം തുടര്‍ച്ചയായി രാവിലെ 9 മണിക്ക് നടക്കുന്ന ദിവ്യബലിക്കുശേഷം നൊവേനയും ഉണ്ടായിരിക്കും. മുന്‍കാലങ്ങളില്‍ നൊവേനയില്‍ പങ്കെടുത്ത് പലര്‍ക്കും രോഗശാന്തി ലഭിച്ചതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നാനാജാതി മതസ്ഥര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. അമേരിക്കയിലും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മാദ്ധ്യസ്ഥത്തില്‍ രോഗശാന്തി ലഭിക്കുന്നു എന്നുള്ളത് വിശ്വാസികളുടെ പ്രവാഹത്തിനു കാരണമായിത്തീരുന്നു.

ചര്‍ച്ചിന്റെ അഡ്രസ്:
ഔവര്‍ ലേഡി ഓഫ് സ്‌നോസ് ചര്‍ച്ച്,
258- 15 80 അവന്യൂ, ഫ്‌ളോറല്‍ പാര്‍ക്ക്, ന്യൂയോര്‍ക്ക്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. കെവിന്‍ മക്ബ്രയന്‍ (പാസ്റ്റര്‍) ഫോണ്‍: 718 347 6070, പാരീഷ് ഓഫീസ്: 718 346 6070.

ട്രൈസ്റ്റേറ്റില്‍ നിന്നുള്ള വിശ്വാസികള്‍ ഇതൊരു അറിയിപ്പായി കണക്കാക്കി ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് താത്പര്യപ്പെടുന്നു.

ജോസ് നെടുങ്കല്ലേല്‍ അറിയിച്ചതാണിത്. 

LEAVE A REPLY

Please enter your comment!
Please enter your name here