ഇര്‍വിംഗ് (ഡാളസ്): കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ (ഹൂസ്റ്റണ്‍) മഹാത്മാഗാന്ധി മൊമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സസ്സുമായി സഹകരിച്ചു. ‘മൂന്നാമത് ഇന്റര്‍നാഷണല്‍ യോഗാ ഡെ’ ഡാളസ്സ് മഹാത്മാ ഗാന്ധി മെമ്മോറിയല്‍ പാര്‍ക്കില്‍ (ഇര്‍വിംഗ്) ജൂണ്‍ 25 ഞായര്‍ വിവിധ ചടങ്ങുകളോടെ ആഘോഷിച്ചു. എം. ജി. എം. എന്‍. റ്റി ചെയര്‍മാന്‍ ഡോ. പ്രസാദ് തോട്ടക്കുറ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

5000 വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന യോഗ ദിനം ആഘോഷിക്കുന്നതിന് മാഹാത്മാഹാന്ധി പാര്‍ക്ക് തിരഞ്ഞെടുത്തത് ഏറ്റവും അനുയോജ്യമായ തീരുമാനമാണെന്ന് തോട്ടക്കുറ പറഞ്ഞു. ദിവസേനയുള്ള യോഗയും, ധ്യാനവും ദൈനംദിന ജീവിതത്തിനാവശ്യമായ ഊര്‍ജ്ജം പകര്‍ന്ന് നല്‍കുന്നതാണെന്ന് മാഹാത്മജി ജീവിതത്തിലൂടെ തെളിയിച്ചിരുന്നുവെന്ന് അദ്ധേഹം പറഞ്ഞു.

ജീവിതത്തില്‍ ഏത് പ്രശ്‌നങ്ങളേയും അഭിമുഖീകരിക്കുന്നതിനാവശ്യമായ ധൈര്യവും, സ്വയം അച്ചടക്കവും, ക്ഷമയും ടോഗാ പരിശീലനത്തിലൂടെ നേടിയെടുക്കാമെന്ന് കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ (ഹൂസ്റ്റണ്‍) ഡോ അനുപം റെ യെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുത്ത കോണ്‍സുല്‍ അമൃത്പാല്‍ പറഞ്ഞു. ഇത്രയും വിപുലമായ ചടങ്ങ് സംഘടിപ്പിക്കുവാന്‍ നേതൃത്വം നല്‍കിയ സംഘടനാ ഭാരവാഹികളെ കോണ്‍സുല്‍ പ്രത്യേകം അഭിനന്ദിച്ചു.

ഇര്‍വിംഗ് സിറ്റി മേയര്‍ റിക് സ്റ്റോഫര്‍ യോഗദിനത്തില്‍ പങ്കെടുക്കുവാന്‍ അവസരം നല്‍കിയവര്‍ക്ക് നന്ദി അറിയിച്ചു. ടെക്‌സസ് സ്റ്റേറ്റ് പ്രതിനിധി മാറ്റ് റിനാല്‍ഡി ആഗോളതലത്തില്‍ യോഗക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അംഗീകാരം പ്രശംസനീയമാണെന്ന് ചൂണ്ടിക്കാട്ടി.

എം ജി എം എന്‍ റ്റി ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍ ശബ്‌നം സ്വാഗതവും, സെക്രട്ടറി റാവുകല്‍വില നന്ദിയും രേഖപ്പെടുത്തി. മുന്നൂറിലധികം പേര്‍ ഡാളസ്സ് ഫോര്‍ട്ട്വര്‍ത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മഹാത്മാ ഗാന്ധി പാര്‍ക്കില്‍ എത്തിച്ചേര്‍ന്നിരുന്നു. 

BO3_2830 BO3_2911 BO3_2913 BO3_2914 BO3_2932 BO3_2979 BO3_3045 BO3_3066 BO3_3073 BO3_3082

LEAVE A REPLY

Please enter your comment!
Please enter your name here