സ്റ്റാന്‍ഫോര്‍ഡ് (കാലിഫോര്‍ണിയ): ഇരട്ട ശ്വാസകോശങ്ങളും മാറ്റി വെക്കല്‍ എന്ന അപൂര്‍വ്വ ശസ്ത്രക്രിയക്ക് വിധേയരായ ഒരു കുടുംബത്തിലെ രണ്ടു കുട്ടികള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു.

ഡയസ് കുടുംബത്തിലെ പതിനൊന്ന് വയസ്സുള്ള മകള്‍ ഡോറിസും, 9 വയസ്സുള്ള ഡേവിസും സിസ്റ്റിക് ഫൈ ബ്രോസിഡ് എന്ന ശ്വാസകോശരോഗത്തിന് അടിമയായിരുന്നു.

ജന്മനാ സംഭവിക്കുന്ന ഈ രോഗത്തിന് വിധേയരായ ഇരുവര്‍ക്കും സാധാരണ നിലയില്‍ ശ്വസിക്കുന്നതിന് കഴിഞ്ഞിരുന്നില്ല. മാത്രമല്ല ഇടയ്ക്കിടെ ശ്വാസകോശ അണുബാധയും ഉണ്ടാകുക പതിവായിരുന്നു.

ഇതില്‍ നിന്നും മോചനം ലഭിക്കുന്നതിന് ഏക മാര്‍ഗ്ഗം ഡോണറില്‍ നിന്നും രണ്ടു ശ്വാസകോശങ്ങളും മാറ്റിവെക്കുക എന്നതു മാത്രമായിരുന്നു.

ഡയസിന്റെ മൂത്തമകള്‍ ഡോണ(11) നാലു വര്‍ഷം മുമ്പാണ് ലങ്ങ് ട്രാന്‍സ്പ്ലാന്റിന് വിധേയയായത്. സഹോദരന്‍ ഡേവീസ്(9) 2017 മാര്‍ച്ച് മാസത്തിലും. ശാസ്ത്രക്രിയക്കുശേഷം ഡേവിഡ് കഴിഞ്ഞ വരാന്ത്യമാണ് ആശുപത്രിവിടുന്നത്. സഹോദരിയെപോലും ഡേവിസും സാധാരണ ജീവിതത്തിലേക്ക് മടങ്ങുവെന്നാണ് സ്റ്റാന്‍ഫോര്‍ഡ് ചില്‍ഡ്രന്‍സ് ആശുപത്രിയിലെ ഡോ. കാരള്‍ കൊണാര്‍ഡ് പറഞ്ഞത്.

കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ഇത്തരത്തിലുള്ള 25 ശസ്ത്രക്രിയകളാണ് അമേരിക്കയിലെ ഏറ്റവും പ്രസിദ്ധമായ ഈ ആശുപത്രിയില്‍ നടന്നിട്ടുള്ളതെന്നും ഡോക്ടര്‍ പറഞ്ഞു. ലോകത്തിലാകമാനം കഴിഞ്ഞ വര്‍ഷം അമ്പതോളം ഇരട്ട ശ്വാസകോശം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ മാത്രമാണ് നടന്നിട്ടുള്ളതെന്ന് കാരള്‍ പറഞ്ഞു.

conrad-diaz-stanford-childrens.

LEAVE A REPLY

Please enter your comment!
Please enter your name here