ഒക്കലഹോമ: സെന്റ് ജോര്‍ജ് യാക്കോബായ ദേവാലയത്തില്‍ ക്യൂന്‍മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ആത്മീയ ഉണര്‍വ്വ് പകരുന്ന 2017 സമ്മര്‍ ധ്യാനം നടത്തപ്പെടുന്നു. കുടുംബ നവീകരണത്തെ ലക്ഷ്യംവെച്ചാണ് ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

ജൂലൈ 7 വെള്ളിയാഴ്ച, 8 ശനിയാഴ്ച, 9 ഞായറാഴ്ച എന്നീ ദിവസങ്ങളിലാണ് ധ്യാനം നടത്തപ്പെടുന്നത്. ലോക്രപ്രശസ്ത അനുഗ്രഹീത വചനപ്രഘോഷകനും വേദപണ്ഡിതനും, ധ്യാന ഗുരുവുമായ റവ.ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍, മരിയന്‍ ടിവി ചെയര്‍മാന്‍ ബ്ര. പി.ഡി ഡൊമിനിക്, യുവജനങ്ങള്‍ക്കുവേണ്ടി മരിയന്‍ യൂത്ത് മിനിസ്ട്രിയിലെ ബ്ര. പോള്‍സണ്‍ ജോസഫ് എന്നിവര്‍ ധ്യാനത്തിനു നേതൃത്വം നല്‍കും.

ഈ ധ്യാന ശുശ്രൂഷയില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്നു ഇടവക വികാരി റവ.ഫാ. ബിനു തോമസ് അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ബിനു തോമസ് (214 772 9989), റജി വര്‍ഗീസ് (405 250 5342), നിബു മാത്യു (405 905 0153), ജോബിന്‍ മത്തായി (405 618 7546).

LEAVE A REPLY

Please enter your comment!
Please enter your name here