ന്യൂജേഴ്‌സി: സിരകളിലെ രക്തധമനികളിലൂടെയുള്ള രക്തമൊഴുക്കു നിലയ്ക്കാന്‍ എത്ര നിമിഷം വേണം? കണ്ണടയ്ക്കുന്ന സമയം മതി ബ്രെയിന്‍ സ്‌ട്രോക്ക് എന്ന മരണത്തിനു വരെ കാരണമായേക്കാവുന്ന രോഗാവസ്ഥ സംജാതമാകാന്‍ .. സൂക്ഷിക്കുക! ഇതിനു പ്രായാധിക്യമോ മറ്റു മാരക രോഗങ്ങളുടെ പാര്‍ശ്വഫലങ്ങളോ കാരണമാകണമെന്നില്ല. സാധാരണ 3575 വയസ്സുവരെയുള്ള ആര്‍ക്കും ബ്രെയിന്‍ സ്‌ട്രോക്ക് സംഭവിച്ചേക്കാം. അതുകൊണ്ട് സ്‌ട്രോക്ക് നിങ്ങളെ ബാധിക്കുന്ന വിഷയമല്ല എന്നു കണ്ട് കണ്ണടയ്ക്കാന്‍ വരട്ടെ.

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (മഞ്ച്)യുടെ ആഭിമുഖ്യത്തില്‍ രണ്ടു ഞായറാഴ്ചകളിലായി നടന്ന ദ്വിദിന സ്‌ട്രോക്ക് ബോധവല്‍ക്കരണ സെമിനാറിലാണ് ഏറെ വിജ്ഞാനപ്രദമായ അറിവുകള്‍ ന്യൂജേഴ്‌സിയിലെ 35ല്‍ പരം വരുന്ന മലയാളികള്‍ക്ക് ലഭിച്ചത്. ന്യൂജേഴ്‌സി ലിവിംഗ്സ്റ്റണില്‍ ഐസനോവര്‍ പാര്‍ക്ക് വെയിലുള്ള  നൈറ്റ്സ് ഓഫ് കൊളംബസ്  ഹാളില്‍ നടന്ന സെമിനാറില്‍ 35 മുതല്‍ 75 വയസു വരെ പ്രായമുള്ള 35 പേരാണ് പങ്കെടുത്തത്. ആദ്യത്തെ സെഷനില്‍ സ്‌ട്രോക്കിന്റെ കാരണങ്ങളും വന്നാല്‍ ആദ്യം ചെയ്യേണ്ട സത്വര നടപടികളുമാണ് ചര്‍ച്ച ചെയ്തത്.

ന്യൂബ്രണ്‍സ് വിക്കിലെ റോബര്‍ട്ട് വുഡ് ജോണ്‍സണ്‍ മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഓരോ ബ്ലഡ് പ്രഷര്‍ മോണിറ്ററിംഗ് മെഷില്‍, ആരോഗ്യ പരിപാലനത്തിനു വേണ്ട കൊച്ചു കൊച്ചു ഉപകരണങ്ങള്‍ അടങ്ങിയ ഗുഢിബാഗ് എന്നിവ സൗജന്യമായി നല്‍കി. രജിസ്‌ട്രേഷന്‍ തികച്ചും സൗജന്യമായിരുന്നു. സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് സൗജന്യ ഡിന്നറും നല്‍കി.

റോബര്‍ട്ട് വുഡ് ജോണ്‍സണ്‍ മെഡിക്കല്‍ സെന്ററിലെ സ്‌ട്രോക്ക് കോര്‍ഡിനേറ്ററും അസോസിയേഷന്‍ ഓഫ് സ്‌ട്രോക്ക് കോര്‍ഡിനേറ്റേഴ്‌സ് കണ്‍സോര്‍ഷ്യം പ്രസിഡന്റുമായ വര്‍ഷ സിംഗ് എം.എസ്.എന്‍., എന്‍.പി. യായിരുന്നു ക്ലാസുകള്‍ നയിച്ചത്. സൗത്ത് ഏഷ്യന്‍ ടോട്ടല്‍ ഹെല്‍ത്ത് ഇനീഷിയേറ്റീവ്(ടഅഠഒക) യുടെ സഹകരണത്തോടെ നടത്തിയ സെമിനാറില്‍ പങ്കെടുത്ത എല്ലാവരുടെയും വൈറ്റല്‍സയന്‍സും ബി.എം.ഐ.യും പരിശോധിച്ചശേഷമാണ് സെഷന്‍ ആരംഭിച്ചത്.

ആദ്യ സെഷനില്‍ സ്‌ട്രോക്കിന്റെ കാരണങ്ങളും ലക്ഷണങ്ങളും അവ വന്നാല്‍ അടിയന്തിര സാഹചര്യത്തില്‍ ചെയ്യേണ്ട കാര്യങ്ങളും വിശദീകരിച്ചു. ഓരോരുത്തര്‍ക്കും സ്‌ട്രോക്കിനെ പറ്റിയുള്ള അറിവ് പരിശോധിക്കാന്‍ പ്രീടെസ്റ്റും(ജൃലഠലേെ), പോസ്റ്റ് ടെസ്റ്റും(ജീേെഠലേെ) നടത്തി. രണ്ടാമത്തെ സെഷനില്‍ സ്‌ട്രോക്കിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്തത്. വ്യായാമമുറകള്‍, ഭക്ഷണക്രമം എന്നിവ വിശദമായി ചര്‍ച്ച ചെയ്തു. സ്‌ട്രോക്ക് ഹൃദയ സംബന്ധമായ രോഗമാണെന്നുവരെ പലര്‍ക്കും സംശയമുണ്ടായിരുന്നു.

തങ്ങളുടെ ഇപ്പോഴത്തെ ആഹാരക്രമങ്ങള്‍ യഥാര്‍ത്ഥത്തില്‍ സ്‌ട്രോക്കിലേക്കുള്ള യാത്രയായിരുന്നുവെന്ന് പലരും സെമിനാറില്‍ പങ്കെടുത്തശേഷമാണ് മനസിലാക്കിയതെന്ന് മഞ്ച് പ്രസിഡന്റ് സജിമോന്‍ ആന്റണി പറഞ്ഞു. ഇത്തരം ജനോപകാരപ്രദമായ പല പരിപാടികളും ഇനിയും നടപ്പിലാക്കാന്‍ മഞ്ചിന്റെ അജണ്ടയിലുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ജനങ്ങളുമായിട്ടുള്ള സാമൂഹ്യപരമായ ഇടപെടലുകളാണ് മഞ്ച് ലക്ഷ്യമിടുന്നതെന്നും അതിനാല്‍ ഇത്തരം പരിപാടികള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

സാധാരണ 25 പേര്‍ അടങ്ങുന്ന ചെറിയ ഗ്രൂപ്പുകള്‍ക്കാണ് ഇത്തരം സെമിനാറുകള്‍ നടത്താറുള്ളതെന്നും എന്നാല്‍ രജിസ്‌ട്രേഷന്‍ ചെയ്തവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതിനാലാണ് ഇത്രയും വലിയ ഗ്രൂപ്പിന് ആദ്യമായി ഒരു സെമിനാര്‍ സംഘടിപ്പിക്കുന്നതെന്ന് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയ വര്‍ഷ സിംഗ് പറഞ്ഞു. ഇതിനു നേതൃത്വം വഹിച്ച മഞ്ച് പ്രസിഡന്റ് സജിമോന്‍ ആന്റണിയെ പ്രത്യേകം അഭിനന്ദിക്കുന്നതായി വര്‍ഷ പറഞ്ഞു.

ആദ്യ ദിവസവും രണ്ടാം ദിവസവും പ്രസിഡന്റ് സജിമോന്‍ ആന്റണി സ്വാഗതവും ആദ്യദിവസം ട്രഷറര്‍ പിന്റോ ചാക്കോയും രണ്ടാം ദിവസം വൈസ് പ്രസിഡന്റ് ഡോ.സുജ ജോസും നന്ദിയും പറഞ്ഞു. രണ്ടാം ദിവസം ഫാദേഴ്‌സ് ഡേ ആഘോഷത്തോടെയാണ് ചടങ്ങ് അവസാനിച്ചത്.

Sajimon Antoney-president MANJ and Fokkana National commite member stroke seminar stroke seminar 1

LEAVE A REPLY

Please enter your comment!
Please enter your name here