“സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, ഗോതമ്പു മണി നിലത്തു വീണു അഴുകുന്നില്ലെങ്കില്‍ അത് അതെ പടിയിരിക്കും അഴുകുന്നെങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും (ജോണ്‍ 12:24)”

ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടെ മാധ്യസ്ഥ തിരുനാള്‍ ജൂലൈ 2 മുതല്‍ 10 വരെ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതായി വികാരി ഫാ. ലിഗോറി ജോണ്‍സന്‍ ഫിലിപ്‌സ് അറിയിച്ചു .

ജൂലൈ രണ്ടിന് ഞായറാഴ്ച്ച രാവിലെ 10 .30ന് ആഘോഷമായ ദിവ്യബലിക്ക് ഇടവക വികാരി ഫാ. ലിഗോറി ജോണ്‍സന്‍ ഫിലിപ്‌സ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് തിരുനാളിനു ആരംഭം കുറിച്ചുള്ള കൊടിയേറ്റവും നടത്തപ്പെടും.

ജൂലൈ മൂന്നിന് തിങ്കളാഴ്ച്ച വിശുദ്ധ തോമാശ്ശീഹായുടെ ദുക്‌റാന തിരുനാള്‍ (രക്തസാക്ഷിത്വ ദിനം) ഭക്ത്യാദരപൂര്‍വം ആചരിക്കും. രാവിലെ 7.30 ന് വിശുദ്ധ ദിവ്യബലിയും, കുഞ്ഞുങ്ങള്‍ക്കായുള്ള പ്രത്യക പ്രാര്‍ത്ഥനകാളും നടത്തപ്പെടും . ഇന്നേ ദിവസത്തെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് സെന്‍റ് അല്‍ഫോന്‍സാ, സെന്‍റ് ജൂഡ് വാര്‍ഡ് അംഗങ്ങള്‍ ചേര്‍ന്ന് നേതൃത്വം കൊടുക്കും.

ജൂലൈ നാലിന് ചൊവ്വാഴ്ച സ്വാതന്ത്രദിനത്തിലെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ രാവിലെ 9.00 മണിക്ക് വിശുദ്ധ ദിവ്യബലിയോടെ ആരംഭിക്കും. ഇന്നേദിവസം യുവജന ദിനമായി ആചരിക്കും. യുവാക്കള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനകളും, തുടര്‍ന്ന് 10 മണിക്ക് ഉണ്ണി യേശുവിനോടുള്ള നൊവേനയും നടക്കും. ഈ ദിവസത്തെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് സെന്‍റ് ജോസഫ് , സെന്‍റ് ആന്റണി വാര്‍ഡ് അംഗങ്ങള്‍ ചേര്‍ന്ന് നേതൃത്വം നല്‍കും.

ജൂലൈ അഞ്ചിന് ബുധനാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ വൈകീട്ട് 7.30 ന് ഫാ. സ്റ്റീഫന്‍ കനിപിള്ളിയുടെ കാര്‍മ്മികത്വത്തിലുള്ള വിശുദ്ധ ബലിയോടെ ആരംഭിക്കും. ഇന്നേ ദിവസം ഗ്രാന്‍ഡ് പേരന്‍സിനുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുന്നതാണ്. ഈ ദിവസത്തെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് സെന്റ് ജോര്‍ജ് വാര്‍ഡ് അംഗങ്ങള്‍ നേതൃത്വം നല്‍കും.

ജൂലൈ ആറിന് വ്യാഴാഴ്ചയിലെ വിശുദ്ധ തിരുക്കര്‍മ്മങ്ങള്‍ ഫാ. ഷിജു ചിറ്റാട്ടുകരയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വൈകീട്ടു 7:30 നടത്തപ്പെടും. ഇന്നേദിവസം ദമ്പതികള്‍ക്കായി നടത്തപ്പെടുന്ന പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് സെന്‍റ് പോള്‍സ്, സെന്‍റ് തോമസ് വാര്‍ഡ് അംഗങ്ങള്‍ നേതൃത്വം നല്‍കും.

ജൂലൈ ഏഴിന് വെള്ളിയാഴ്ച വൈകിട്ട് 7.30 നുള്ള വിശുദ്ധബലിക്ക് ഫാ. തോമസ് കടുകപ്പിള്ളില്‍ നേതൃത്വം കൊടുക്കും. ഇന്നേദിവസം രോഗാവസ്ഥയില്‍ വിഷമിക്കുന്നവര്‍ക്കായി പ്രത്യേക രോഗശാന്തി ശുസ്രൂഷകള്‍ നടത്തപ്പെടും. ഈ ദിവസത്തെ പ്രാര്‍ത്ഥനകള്‍ക്ക് സെന്‍റ് മേരീസ്, സെന്‍റ് തെരേസ ഓഫ് കല്‍ക്കട്ട വാര്‍ഡ് അംഗങ്ങള്‍ നേതൃത്വം നല്‍കും.

ജൂലൈ എട്ടിന് ശനിയാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ രാവിലെ 10:00 മണിക്കുള്ള ആഘോഷമായ ദിവ്യബലിയോടെ ആരംഭിക്കും. ദിവ്യബലിയില്‍ ഇടവക വികാരി ഫാ. ലിഗോറി ജോണ്‍സന്‍ ഫിലിപ്‌സ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. ബഹു.ഫാ. തോമസ് കടുകപ്പിള്ളില്‍ സഹകാര്‍മ്മികനായിരിക്കും. കുട്ടികള്‍ക്കുള്ള കണ്‍ഫര്‍മേഷന്‍ ഇന്നേദിവസം നല്‍കുന്നതുമാണ്.

ജൂലൈ ഒമ്പതിന് ഞായറാഴ്ച പ്രധാന തിരുനാള്‍ ദിനത്തില്‍ ഉച്ചക്ക് രണ്ടു മണിക്ക് രൂപ പ്രതിഷ്ഠയോടെ പ്രധാന തിരുനാള്‍ ചടങ്ങുകള്‍ ആരംഭിക്കും. വേസ്പരയും ആഘോഷപൂര്‍ണ്ണമായ പാട്ടുകുര്‍ബാനയും ചിക്കാഗോ രൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍ ജോയി ആലപ്പാട്ടിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. ദിവ്യബലി മധ്യേ മാര്‍. ജോയി ആലപ്പാട്ട് തിരുനാള്‍ സന്ദേശം നല്‍കും.

ദേവാലയത്തിലെ മുഖ്യ തിരുകര്‍മ്മങ്ങള്‍ക്കുശേഷം വിശുദ്ധരുടെ രൂപം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ പ്രദക്ഷിണവും തിരുശേഷിപ്പ് വണക്കവും, അടിമ സമര്‍പ്പണവും, അടുത്ത വര്‍ഷത്തേക്കുള്ള പ്രസുദേന്തി വാഴ്ചയും നടക്കും.

ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത് അനിയന്‍ ജോര്‍ജ് ആന്‍ഡ് സിസ്സി, ദിലീപ് വര്‍ഗ്ഗീസ് ആന്‍ഡ് കുഞ്ഞുമോള്‍, ഷോണ്‍ ഡേവിസ് ആന്‍ഡ് ജാന്‍സി എന്നീ ദമ്പതിമാരാണ്.

തിരുനാളിനോടനുബന്ധിച്ച് വിവിധ ഭക്തസംഘടനകള്‍ നടത്തുന്ന സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് തിരുനാളിന്റെ മുഖ്യ സംഘടാകരായ തോമസ് കുര്യാക്കോസ് , തോമസ് മേലേടത്ത് എന്നിവര്‍ അറിയിച്ചു. തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

ജൂലൈ പത്തന് തിങ്കാളാഴ്ച വൈകിട്ട് 7.30ന് വിശുദ്ധബലിയും, മരിച്ച ആത്മാക്കള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥകളും തുടര്‍ന്ന് കൊടിയിറക്കവും നടക്കും.

തിരുനാള്‍ കര്‍മ്മങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കുകൊണ്ടും, വചനപ്രഘോഷണങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ശ്രവിച്ചും അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി വികാരി ഫാ. ലിഗോറി ജോണ്‍സന്‍ ഫിലിപ്‌സ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മിനിഷ് ജോസഫ് (കൈക്കാരന്‍) 2019789828, മേരിദാസന്‍ തോമസ് (കൈക്കാരന്‍) 201 9126451, ജസ്റ്റിന്‍ ജോസഫ് (കൈക്കാരന്‍) 7327626744, സാബിന്‍ മാത്യു (കൈക്കാരന്‍) 8483918461, തോമസ് കുര്യാക്കോസ് (തിരുനാള്‍ കോര്‍ഡിനേറ്റര്‍) 9142605347, തോമസ് മേലേടത്ത് (തിരുനാള്‍ കോര്‍ഡിനേറ്റര്‍) 2014036189.
വെബ്: www.stthomassyronj.org
സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്. 

somersett_thirunal_pic2

LEAVE A REPLY

Please enter your comment!
Please enter your name here