ഡാളസ്: വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള ഡാളസ് സെന്റ് മേരീസ് വലിയപള്ളി പെരുന്നാളിനു ഓഗസ്റ്റ് 13-നു ഞായറാഴ്ച കൊടിയേറി. കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ വികാരി റവ.ഫാ. രാജു ദാനിയേല്‍ ആണ് കൊടിയേറ്റ് ചടങ്ങിനു നേതൃത്വം നല്‍കിയത്.

ഓഗസ്റ്റ് 18,19,20 തീയതികളിലാണ് പെരുന്നാള്‍ നടക്കുന്നത്. ഈവര്‍ഷത്തെ പെരുന്നാളിനു മുഖ്യ കാര്‍മികത്വം വഹിക്കുന്നത് അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളികാര്‍പോസ് തിരുമേനിയാണ്.

വികാരി ഫാ. രാജു ദാനിയേലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി പെരുന്നാളിനുവേണ്ട ക്രമീകരണങ്ങള്‍ നടത്തിവരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here