കാലിഫോര്‍ണിയ: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മൂന്ന് വിഭാഗങ്ങളില്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഉപന്യാസ രചനാ മത്സരത്തിലെ വിജയികളെ എസ്. എം. സി. സി. പ്രസിഡന്റ് ബോസ് കുര്യന്‍ പ്രഖ്യാപിച്ചു.

ഒന്നാം വിഭാഗത്തില്‍ ( ഗ്രേഡ് 6 -8 ) കാലിഫോര്‍ണിയായിലെ സാന്റാ ആനാ ഇടവകയില്‍ നിന്നുള്ള ഡോണാ ഫിലിപ്പ് ഒന്നാം സ്ഥാനവും, ചിക്കാഗോ സെന്റ് തോമസ് ഇടവകയില്‍ നിന്നുള്ള ഗ്രേസ് ലിന്‍ ഫ്രാന്‍സിസ് രണ്ടാം സ്ഥാനവും നേടി. മൂന്നാം സ്ഥാനത്തിന് കാലിഫോര്‍ണിയ സാക്രമെന്റോ ഇടവകയില്‍ നിന്ന് ജോയല്‍ ജോര്‍ജും, ചിക്കാഗോ സീറോ മലബാര്‍ ഇടവകയില്‍ നിന്നുമുള്ള ജെസ്റ്റീനാ ഫ്രാന്‍സിസും അര്‍ഹരായി.

രണ്ടാമത്തെ വിഭാഗത്തില്‍ (ഗ്രേഡ് 9 -12 ) ഒന്നാം സ്ഥാനം ഡോണാ ജിന്‍ ( സീറോ മലബാര്‍ ചര്‍ച്ച്, ന്യൂയോര്‍ക്ക്), രണ്ടാം സ്ഥാനം ജെയ്ക് ജോസഫ് (സെന്റ് തോമസ് ഫൊറോനാ ചര്‍ച്ച്, ഹൂസ്റ്റണ്‍.), മൂന്നാം സ്ഥാനം സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയില്‍ നിന്നുള്ള അലീനാ ലൂക്കോസ് , ഗുഡ്‌വിന്‍ ഫ്രാന്‍സിസ് എന്നിവരും നേടി.

കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മൂന്നാമത്തെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ആഷ്‌ലി ഡോമിനിക് ( ഓള്‍ഡ് ബെത് പേജ്, ന്യൂയോര്‍ക്.), രണ്ടാം സ്ഥാനം അനീറ്റാ ടോം (ഹോളി ഫാമിലി ചര്‍ച്, അരിസോണ.), മൂന്നാം സ്ഥാനം മീരാ ബാബു (സെന്റ് മേരിസ് ചര്‍ച്ച്, ഫിലാഡല്‍ഫിയ) എന്നിവരും നേടി.

വിജയികളെ എസ് . എം സി. സി. ജെനറല്‍ സെക്രട്ടറി സിജില്‍ പാലക്കലോടി അഭിനന്ദിച്ചു. വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും ഒക്ടോബര് 28 ന് ചിക്കാഗോയില്‍ വച്ച് നടക്കുന്ന എസ് .എം.സി.സി. ഫാമിലി കോണ്‍ഫെറെന്‍സില്‍ നല്കുന്നതായിരിക്കുമെന്ന് എസ് .എം.സി.സി. ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ് കുട്ടി പുല്ലാപ്പള്ളി അറിയിച്ചു.

ജെയിംസ് കുരീക്കാട്ടില്‍ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here