ചിക്കാഗോ: സംയുക്ത കേരള ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തില്‍ ചിക്കാഗോയില്‍ വര്‍ഷംതോറും നടത്തുന്ന എക്യൂമെനിക്കല്‍ കണ്‍വന്‍ഷന്‍ ഈവര്‍ഷം സെപ്റ്റംബര്‍ 16-നു ശനിയാഴ്ച വൈകിട്ട് 6 മുതല്‍ 8 വരെ സെന്റ് തോമസ് ചര്‍ച്ച് ഓഫ് ചിക്കാഗോയില്‍ (6099 നോര്‍ത്ത് കോട്ട് അവന്യൂ, ചിക്കാഗോ, ഇല്ലിനോയിസ് 60631) വച്ചു നടത്തപ്പെടുന്നതാണ്.

കേരളത്തില്‍ നിന്നും നോര്‍ത്ത് അമേരിക്കയില്‍ പര്യടനം നടത്തുന്ന ഓര്‍ത്തഡോക്‌സ് സഭാംഗമായ സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗീകന്‍ റവ. ഫാ. ജോജി കെ. ജോയി ഈവര്‍ഷത്തെ കണ്‍വന്‍ഷനില്‍ വചനശുശ്രൂഷ നിര്‍വഹിക്കും. ചിക്കാഗോ എക്യൂമെനിക്കല്‍ കണ്‍വന്‍ഷനിലേക്ക് ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാവരുടേയും പ്രാര്‍ത്ഥനയോടെയുള്ള സാന്നിധ്യം പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

സെപ്റ്റംബര്‍ പതിനാറാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മുതല്‍ 5 വരെയുള്ള യുവജനങ്ങളുടെ പ്രത്യേക യോഗത്തില്‍ മുന്‍ സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ച് അംഗവും പ്രിസ്ബറ്റേറിയന്‍ സ്റ്റുഡന്റ് മിനിസ്ട്രിയില്‍ സജീവ പ്രവര്‍ത്തകനുമായ റവ ടോണി തോമസ് നേതൃത്വം നല്‍കും. ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ യുവജനങ്ങളേയും യോഗത്തിലേക്ക് പ്രത്യേകം ക്ഷണിക്കുന്നു.

ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള കേരള ക്രിസ്തീയ സഭാംഗങ്ങളുടെ കൂട്ടായ്മയാണ് ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍. വളര്‍ന്നുവരുന്ന തലമുറയെ ലാക്കാക്കി ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വര്‍ഷംതോറും ധാരാളം പരിപാടികള്‍ ക്രമീകരിക്കുന്നുണ്ട്. ചിക്കാഗോയിലെ എല്ലാ കേരളീയ സഭകളും വൈദീകരുടെ നേതൃത്വത്തില്‍ കൗണ്‍സിലിന്റെ അംഗങ്ങളാണ്.

ഈവര്‍ഷത്തെ എക്യൂമെനിക്കല്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കുന്നത് റവ. ജോണ്‍ മത്തായി (കണ്‍വന്‍ഷന്‍ ചെയര്‍മാന്‍), രാജു വര്‍ഗീസ് (കണ്‍വീനര്‍), ഡോ. മാത്യു സാധു (കോ- കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ജോണ്‍ മത്തായി (224 386 4830), രാജു വര്‍ഗീസ് (847 840 5563), ഡോ. മാത്യു സാധു (815 690 4183) എന്നിവരുമായി ബന്ധപ്പെടുക. റോയി ചിക്കാഗോ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here