കാലിഫോര്‍ണിയ: സിലിക്കണ്‍വാലി ഇന്ത്യന്‍ ലയണ്‍സ് ക്ലബിന്റെ ഔദ്യോഗിക ഉദ്‌ഘാടനവും, ചാര്‍ട്ടര്‍ നൈറ്റ് ഡിന്നറും ഒക്‌ടോബര്‍ 10-ന് വൈകിട്ട് 6 മണിക്ക് ഹേവാര്‍ഡ് ഗോള്‍ഡന്‍ പീക്കോക് ബാങ്ക്വറ്റ് ഹാളില്‍ വെച്ചു നടത്തും. ചടങ്ങില്‍ ലയണ്‍സ് ഇന്റര്‍നാഷണല്‍ ഓഫീസേഴ്‌സ്, രാഷ്‌ട്രീയ , സാമുദായിക തലത്തിലെ ഉന്നത വ്യക്തികള്‍ എന്നിവര്‍ പങ്കെടുക്കും. ചാര്‍ട്ടര്‍ നൈറ്റിന്റെ ആദ്യ ടിക്കറ്റ് സ്‌പോണ്‍സറായ റിയല്‍എസ്റ്റേറ്റ് ബിസിനസ് രംഗത്തെ പ്രമുഖന്‍ ജേക്കബ് വര്‍ഗീസിനു നല്‍കി ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജെയിംസ് വര്‍ഗീസ് ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങില്‍ ലയണ്‍സ് ഇന്റര്‍നാഷണല്‍ പ്രതിനിധികളും പങ്കെടുത്തു.
Must Read
കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...