ന്യൂജേഴ്‌സി: 150,000 യു എസ് ഡോളറടങ്ങിയ കാഷ് ബാഗ് എ ടി എം ജീവനക്കാര്‍ അശ്രദ്ധയെ തുടര്‍ന്ന് ബാങ്കിനടുത്ത് വഴിയില്‍ മറന്നുവച്ചു. കാഷ്ബാഗ് നിറയ്ക്കുന്നതിനിടെ ബാഗ് അബദ്ധത്തില്‍ വച്ച് മറക്കുകയായിരുന്നു ജീവനക്കാര്‍. നോര്‍ത്ത് ന്യൂജേഴ്‌സിയിലെ മാവാ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സംഭവം. ജീവനക്കാര്‍ ന്യൂയോര്‍ക്ക് നഗരത്തിലേക്ക് പോകുന്നതിനിടെയായിരുന്നു ബാഗ് മറന്നുവച്ചത്. 15 മിനിറ്റ് യാത്ര ചെയ്ത് പാലിസേഡ്‌സ് ഇന്റര്‍സ്റ്റേറ്റ് പാര്‍ക്ക്‌വേയിലെത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം ഇവര്‍ അറിയുന്നത്. വെള്ള ജി എം സി സവാനാ വാനിലെത്തിയ ഒരാള്‍ കാഷ് നിറഞ്ഞ ബാഗ് എടുത്ത് തിടുക്കത്തില്‍ വണ്ടി ഓടിച്ച് പോകുന്നത് സുരക്ഷാ ക്യാമറാ ദൃശ്യങ്ങളില്‍ തെളിഞ്ഞതായി മാവാ പോലിസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ക്യാമറാദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ത്വരിതപ്പെടുത്തിയ പോലിസ് ഏതാണ്ട് 70 മൈലകലെ സെന്‍ട്രല്‍ ന്യൂജേഴ്‌സിയിലെ ഇര്‍വിംഗ്ടണില്‍ നിന്ന് പണം തട്ടിയ അല്‍ട്ടന്‍ ഹാര്‍വിയെ പിറ്റേന്ന് തന്നെ അറസ്റ്റ് ചെയ്തു. പണം തട്ടി പോരുന്ന വഴി തന്നെ 46,000 ഡോളര്‍ രൊക്കം കൊടുത്ത് ഷവര്‍ലെയുടെ ടാഹോ എന്ന എസ് യൂ വി അല്‍ട്ടന്‍ ഹാര്‍വി വാങ്ങിയിരുന്നു. ഹില്‍സൈഡില്‍ താമസക്കാരനാണ്. അല്‍ട്ടന്‍ ഹാര്‍വിയോടൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതി ജാമാര്‍ ബ്ലഡ്‌സണ്‍ ഇപ്പോഴും ഒളിവിലാണ്. ജാമാറിനായി പോലിസ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
Must Read
കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...