ന്യൂയോര്‍ക്ക്: വെസ്റ്റ് നായാക് സെന്റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വര്‍ഷം തോറും ആചരിച്ചു വരുന്ന പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 4, 5 തിയ്യതികളില്‍ കൊണ്ടാടുന്നു. നേര്‍ച്ച കാഴ്ചകളോടെ വന്ന് വിശുദ്ധന്റെ തിരുനാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ വികാരി ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍ എപ്പിസ്കോപ്പായും അസ്സോസിയേറ്റ് വികാരി റവ. ഫാ. സൈമണ്‍ (ഷെറില്‍) മത്തായിയും വിശ്വാസികളേവരെയും ക്ഷണിച്ചുകൊള്ളുന്നു.
നവംബര്‍ നാലാം തീയതി വൈകിട്ട് 6:30 ന് സന്ധ്യാ പ്രാര്‍ത്ഥന, 7 മണിക്ക് പ്രഭാഷണം, 8:30 ന് ആശിര്‍വാദം, തുടര്‍ന്ന് സ്നേഹവിരുന്ന്. നവംബര്‍ 5 ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 9:45-ന് വിശുദ്ധ കുര്‍ബാന, 11:30 ന് പ്രദക്ഷിണം, ആശിര്‍വാദം തുടര്‍ന്ന് സ്നേഹവിരുന്നോടുകൂടി പെരുന്നാളിന് സമാപനം കുറിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: വര്‍ക്കി മുണ്ടയ്ക്കല്‍ കോര്‍ എപ്പിസ്കോപ്പാ (വൈസ് പ്രസിഡന്റ് ) 845 216 9541, ജോൺ പൗലോസ് (സെക്രട്ടറി) 845 664 0643, ജോയ് വർക്കി (ട്രഷറര്‍) 845 517 5340.