വൈറ്റ് പ്ലെയിന്‍സ് (ന്യുയോര്‍ക്ക്): വിദ്യാരംഭത്തിന്റെ തുടക്കമായ മഹത്കര്‍മ്മം അരിയിലെഴുത്ത് നവംബര്‍ ഗുരുകുലംസ്‌കൂള്‍ ഹാളില്‍ ആചരിച്ചു.

മലയാളം ക്ലാസുകള്‍ വിജയകരമായി ഇരുപത്തിയഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന സന്ദര്‍ഭത്തില്‍ നാല്പത്തിയാറു വര്‍ഷം അധ്യാപക സേവനം അനുഷ്ഠിച്ച പ്രൊഫസര്‍ വിദ്യാസാഗറിനെ ഈ മഹത് കര്‍മ്മം നിര്‍വഹിക്കുവാന്‍ ലഭിച്ചത് ഗുരുകുലത്തിന് അനുഗ്രഹമാണെന്ന് പ്രിന്‍സിപ്പല്‍ ജെ. മാത്യൂസ് പറഞ്ഞു.

കൊച്ചുകുട്ടികള്‍ക്ക് ആദ്യാക്ഷരം ചൊല്ലി കൊടുത്ത് ആചാര പ്രകാരം വിദ്യാസാഗര്‍ അരിയിലെഴുത്ത് കര്‍മ്മം നടത്തിയതിന് ഗുരുകുലത്തിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികളും അധ്യാപകരും മാതാപിതാക്കളും സാക്ഷ്യം വഹിച്ചു മുന്‍ അധ്യാപിക മാര്‍ഗരറ്റ് ജോസഫിന്റെ സാന്നിധ്യം ശ്രദ്ധേയമായി.

ഗുരുകുല വിദ്യാലയത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷീകാഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ ജൂണ്‍ 30 ന് സംഘടിപ്പിക്കുന്നതാണെന്ന് ജെ. മാത്യൂസ് അറിയിച്ചു. ഗുരുകുല വിദ്യാര്‍ത്ഥികള്‍ നടത്തിയ ഗാനാലാപനവും, നൃത്ത ന്യത്യങ്ങളും വായനയും കരഘോഷത്തോടെയാണ് സദസ്യര്‍ ആസ്വദിച്ചത്.

ഫിലിപ്പ് വെമ്പേനില്‍, പുരുഷോത്തമന്‍ പണിക്കര്‍, ഇന്ദു പണിക്കര്‍, ഡയാനാ ചെറിയാന്‍, മാളവിക പണിക്കര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അധ്യാപകരായ ജയ്മി എബ്രഹാം, ലിസി കുറപ്പനാട്, ജെയ്ന്‍ തോമസ്, ടെയ്‌സി കുരിശിങ്കല്‍, മേരിക്കുട്ടി ജോര്‍ജ്, സോണിയ തോമസ്, കുട്ടികളുടെ കലാപരിപാടികള്‍ നിയന്ത്രിച്ചു. പ്രിന്‍സിപ്പല്‍ ജെ. മാത്യുവിന്റെ നന്ദി പ്രകടനത്തിനുശേഷം പിസാ പാര്‍ട്ടിയും ക്രമീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here