വാഷിങ്ടണ്‍: ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് പദത്തില്‍ വന്നതിനുശേഷം ഒരു വര്‍ഷത്തിനുള്ളില്‍  അഭയാര്‍ത്ഥികളായി അമേരിക്കയില്‍ പ്രവേശനം ലഭിച്ചവര്‍ ഭൂരിപക്ഷവും ക്രൈസ്തവരാണെന്ന്  സെന്റര്‍ ഫോര്‍ ഇമ്മിഗ്രേഷന്‍ റിപ്പോര്‍ട്ട്. അഭയാര്‍ഥി പ്രവേശനത്തെക്കുറിച്ച് നടത്തിയ ആധികാരിക പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കണക്കുകള്‍  പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രസിഡന്റ് ഒബാമയുടെ ഭരണത്തില്‍ അഭയാര്‍ത്ഥികളായി എത്തിയവരില്‍ ഭൂരിപക്ഷവും മുസ്ലിംമുകളായിരുന്നുവെന്ന് വാഷിങ്ടണ്‍ എക്‌സാമിനര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2017 പ്രവേശനം ലഭിച്ചവരില്‍ 60 ശതമാനം അഭയാര്‍ഥികള്‍ ക്രിസ്ത്യാനികളാണ്. സിറിയ, ഇറാന്‍, ചഡ്, ലിബിയ, യെമന്‍, സൊമാലിയ, നോര്‍ത്ത് കൊറിയ തുടങ്ങിയ മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയാണ് ക്രിസ്ത്യന്‍, മുസ്ലിം ശരാശരി ആറ, ഒന്ന് എന്ന നിലയില്‍ എത്താന്‍ കാരണമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here