getNewsImages (4)
ഡാളസ്: നാലു പതിറ്റാണ്ടുകള്‍ക്കുശേഷം ഒത്തുകൂടിയ കാസര്‍കോട് മാലിക് ദീനാര്‍ ചാരിറ്റബല്‍ ഹോസ്പിറ്റല്‍ നഴ്‌സിംഗ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം വികാരോജ്ജ്വലമായ സന്ദര്‍ശനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.
കാസര്‍ക്കോട്ടെ വ്യവസായ പ്രമുഖനും സാമൂഹ്യസേവനരംഗത്തെ സജീവ സാന്നിദ്ധ്യവുമായിരുന്ന കെ.സി.അബ്ദുള്ള 1975 ല്‍ മാലിക് ദീനാര്‍ ആശുപത്രിയോട് ചേര്‍ന്ന് ആരംഭിച്ച നഴ്‌സിംഗ് സ്‌ക്കൂളിലെ ആദ്യ മൂന്നു ബാച്ചുകളില്‍പ്പെട്ട വിദ്യാര്‍ത്ഥിനികളാണ് നഴ്‌സസ് സംഗമത്തില്‍ പങ്കെടുത്തത്.
ആഗസ്റ്റ് 2ന് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് തൃശ്ശൂരിലെ പേള്‍ റീഗന്‍സി ഹോട്ടലില്‍ ചേര്‍ന്ന സംഗമത്തില്‍ ആശുപത്രിയിലെ ആദ്യ സ്റ്റാഫ് നേഴ്‌സ് ആയിരുന്ന റബേക്ക സ്‌കറിയ അദ്ധ്യക്ഷത വഹിച്ചു. മൂന്നു ബാച്ചുകളിലായി ആകെയുമ്ടായിരുന്ന 45 വിദ്യാര്‍ത്ഥിനികളില്‍ 39 പേര്‍ സംഗമത്തില്‍ കുടുംബാംഗങ്ങളോടൊപ്പം പങ്കുചേര്‍ന്നുവന്നത് ശ്രദ്ധേയമായി. 40 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടിയവര്‍ തങ്ങളുടെ ജീവിതാനുഭവങ്ങള്‍ പങ്കു വച്ചത് വികാരനിര്‍ഭരമായ സന്ദര്‍ഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.
ഗള്‍ഫില്‍ നിന്നും അമേരിക്ക-യൂറോപ്പ് മേഖലകളില്‍ നിന്നും നിരവധി പേര്‍ സംഗമത്തില്‍ പങ്കെടുത്തു.
അമേരിക്കയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും, പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ട്രഷററുമായ പി.പി.ചെറിയാന്‍ മുഖ്യാതിഥിയായിരുന്നു.
പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡെന്‍സില്‍ ആമുഖ പ്രസംഗം നടത്തി. എന്‍. സരസ്വതി സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് വന്നുചേര്‍ന്നവര്‍ സ്വയം പരിചയപ്പെടുത്തി.
തുടര്‍ന്ന് ആദ്യബാച്ച് വിദ്യാര്‍ത്ഥിനികളായിരുന്ന സുഹാസിനി, മദനകുമാരി, നബീസാ, അസ്മാ ബീവി, റമീദാ, ഏലിയാമ്മ എന്നിവരെ പി.പി.ചെറിയാന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ഗിരിജ, നിത്യ, ശാന്തകുമാരി തുടങ്ങിയവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി.
തുടര്‍ന്ന് നടന്ന പൂര്‍വ്വവിദ്യാര്‍ത്ഥിനികളുടെയും കുടുംബാംഗങ്ങളുടെയും കലാപ്രകടനങ്ങള്‍ സംഗമത്തിന് മാറ്റുകൂട്ടി.
തുടര്‍ന്ന് നടന്ന ബിസിനസ് മീറ്റിംഗില്‍ അടുത്ത സംഗമം കോഴിക്കോട്ട് വച്ച് നടത്തുന്നതിന് തീരുമാനിച്ചു. പ്രോഗ്രാം സ്‌പോണ്‍സര്‍ ചെയ്ത ഓമന ചെറിയാന്‍(ഡാളസ്), കോര്‍ഡിനേറ്റര്‍സ് സെന്‍സില്‍, സരസ്വതി, നേതൃത്വം നല്‍കിയ എല്ലാവര്‍ക്കും വത്സലകുമാരി നന്ദി പ്രകാശിപ്പിച്ചു.
തുടര്‍ന്ന് നടന്ന വിരുന്നു സല്‍ക്കാരത്തിനു ശേഷം വിട പറയുമ്പോള്‍ നാല്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ഒന്നിച്ചുകൂടിയവരുടെ മനസില്‍ നിറഞ്ഞു തുളുമ്പിയ ആനന്ദത്തിന്റെയും കൃതജ്ഞതയുടെയും പ്രതിഫലനങ്ങള്‍ ഏവരുടെയും മുഖത്ത് ദൃശ്യമായിരുന്നു.
getNewsImages (1) getNewsImages (2) getNewsImages (3) getNewsImages

LEAVE A REPLY

Please enter your comment!
Please enter your name here