ന്യൂ ജേഴ്‌സി: സോമര്‍സെറ്റ് സെൻറ്‌ തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ ഭക്ത സംഘടനായായ ജോസഫ് ഫാദേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രഥമ ഏകദിന ഇന്റര്‍ പാരിഷ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സോമർസെറ്റിൽ വച്ച് നടത്തപ്പെടുന്നു.

ന്യൂയോർക്ക്, ന്യൂജേഴ്‌സി, ഫിലാഡൽഫിയ എന്നിവിടങ്ങളിലെ വിവിധ ദേവാലയങ്ങളിൽനിന്നുള്ള ടീമുകളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.

ടൂര്‍ണമെന്റ് 2018 ജൂണ്‍ 9-ന് ശനിയാഴ്ച സോമര്‍സെറ്റ് സെൻറ്‌ തോമസ് സിറോ മലബാർ ഫൊറോനാ ചര്‍ച്ച് ഫെല്ലോഷിപ്പ് ഹാളിലാണ് നടക്കുക. യോഗ്യതാ റൗണ്ടില്‍ ജോസഫ് ഫാദേഴ്‌സ് ടീമുകളിൽ നിന്നും യോഗ്യത നേടിയ ടീമുകളാണ് സോമർസെറ്റ് ചര്‍ച്ചിനെ പ്രതിനീധികരിച്ച് ജൂണ്‍ 9-ന് നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. മൊത്തം 24 ടീമുകളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്തിന് ഇതിനോടകം രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വിവിധ ക്രിസ്‌തീയ സഭാ വിഭാഗങ്ങളുടെ കൂട്ടായ്‌മ, ആരോഗ്യകരമായ മത്സരങ്ങളിലൂടെ കലാകായിക ശേഷി വികസിപ്പിക്കുക, അതുവഴി പൊതുവായ വിഷയങ്ങളിലുള്ള കൂട്ടായ ആശയവിനിമയം സാധ്യമാക്കുക തുടങ്ങിയവയാണ് ഈ മത്സരത്തിലൂടെ സംഘടന ലക്ഷ്യമിടുന്നത്.

സോമർസെറ്റ്‌ സെൻറ്‌.തോമസ് സിറോ മലബാർ ദേവാലയത്തിലെ ജോസഫ് ഫാദേഴ്സ് ടീം ആദ്യമായി സംഘടിപ്പിക്കുന്ന ഈ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒരു വൻ വിജയമാക്കിത്തീർക്കുന്നതിനും, ബാഡ്മിന്റണ്‍ താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും ബഹു. വികാരി ഫാ. ലിഗോറി ജോൺസൺ ഫിലിപ്സും, സംഘാടകരും ഏവരെയും പള്ളി അങ്കണത്തിലേക്ക് ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു.

ബാഡ്മിന്റണ്‍ കോര്‍ട്ടിന് അകത്തും പുറത്തും എല്ലാവരുടെയും വിലയേറിയ പിന്തുണയും,ഒപ്പം സഹകരണവും സംഘാടകർ പ്രതീക്ഷിക്കുന്നു.

മത്സര വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകുന്നതാണ്.

തീയതി : 9 ജൂണ്‍, 2018 (ശനിയാഴ്ച്ച )

സമയം : രാവിലെ 8 മുതല്‍ വൈകിട്ട് 7 വരെ

സ്ഥലം : സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച്, 508 എലിസബത്ത് അവന്യു, സോമര്‍സെറ്റ്, ന്യൂ ജേഴ്‌സി 08873

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: സജി പോള്‍ – 732-762-1726; മാര്‍ട്ടിന്‍ ജോണ്‍സണ്‍ – 732-685-6665

web: http://www.stthomassyronj.org

LEAVE A REPLY

Please enter your comment!
Please enter your name here