modi.jpg.image.784.410

കലിഫോർണിയ∙ അമേരിക്കയിലെ ൈഹടെക്ക് സിരാകേന്ദ്രമായ സിലിക്കോൺവാലി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനായി ഒരുങ്ങുന്നു. സെപ്റ്റംബർ 27 ന് സിലിക്കോൺവാലി സാൻഹൊസെ ‘സാപ്’ സെന്റർ (മുൻ എച്ച്. പി. പവലിയൻ) ഓഡിറ്റോറിയത്തിൽ ഇരുപതിനായിരം വരുന്ന ജനസമുച്ചയത്തെ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി സംസാരിക്കും. സെപ്റ്റംബർ 23 ന് അമേരിയ്ക്കയിലെത്തുന്ന പ്രധാനമന്ത്രി സെപ്റ്റംബർ 25 ന് യുണൈറ്റഡ് നേഷൻസിലെ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യും. സെപ്റ്റംബർ 26 ന് സാൻഫ്രാൻസിസ്കോയിലെത്തുന്ന പ്രധാനമന്ത്രി സിലിക്കോൺവാലി സാപ്സെന്റർ, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ പരിപാടികളിൽ പങ്കെടുക്കും. സെപ്റ്റംബർ 28 ന് ന്യൂയോർക്കിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡന്റ് ഒബാമയുമായി കൂടിക്കാഴ്ച നടത്തും.

സിലിക്കോൺ വാലിയിൽ പുതുതായി രൂപീകരിച്ച ‘ഇന്തോ–അമേരിക്കൻ കമ്മ്യൂണിറ്റി ഓഫ് വെസ്റ്റ് കോസ്റ്റ്’ എന്ന സംഘനയാണ് പ്രധാന മന്ത്രിയുടെ സിലിക്കോൺവാലി സന്ദർശനം ക്രമീകരിച്ചിരിക്കുന്നത്.

നാല്പതോളം ഇന്ത്യൻ സംഘടനകൾ, ഇന്ത്യൻ എംബസി എന്നിവരുടെ കൂട്ടായ നേതൃത്വത്തിൽ നടത്തുന്ന ഈ പരിപാടിയിൽ ഇരുപതിനായിരം പേർക്കാണ് പങ്കെടുക്കാൻ സൗകര്യമുളളത്. എന്നാൽ പരിപാടിക്ക് ഒരു മാസം മുമ്പ് തന്നെ മുപ്പതിനായിരത്തിൽപരം പേർ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

രജിസ്ട്രേഷനുകളുടെ പ്രവാഹം മൂലം ലോട്ടറി സംവിധാനത്തിലാകും ടിക്കറ്റുകൾ വിതരണം നടത്തുകയെന്ന് സംഘാടകർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here