ഡാലസ്∙  കേരളാ അസോസിയേഷൻ ഓഫ്  ഡാലസിന്റെ   ആഭിമുഖ്യത്തിൽ   ഡാലസിൽ 20 ട്വന്‍റി ക്രിക്കറ്റ് ടൂർണമെന്റ് തുടങ്ങി. ആഗസ്റ്റ്‌ 22 നു നടന്ന  ടൂര്നമെന്റിലെ ആദ്യ മത്സരത്തിൽ  മെസ്കീറ്റ് സ്പാർക്സ്  ഡാലസ് ടസ്കേഴ്സിനെ പരാജയപ്പെടുത്തി ആദ്യ വിജയം കുറിച്ചു.

ഡാളസിലെ പ്രമുഖ മലയാളി ക്രിക്കറ്റ് ക്ലബുകൾ പങ്കെടുക്കുന്ന  20 ട്വന്‍റി  ക്രിക്കറ്റിന്റെ ഫൈനൽ സെപ്റ്റംബർ 13 ഞായാറാഴ്ചയാണ്. മെസ്കീറ്റ് ക്രിക്കറ്റ് ഗ്രൌണ്ടിലാണ് എല്ലാ കളികളും ക്രമീകരിച്ചിരിക്കുന്നത്.  എല്ലാ ക്രിക്കറ്റ് പ്രേമികളേയും  ടൂർണമെന്റ് വേദിയിലേക്ക്  സ്വാഗതം ചെയ്യുന്നതായി കേരളാ അസോസിയേഷൻ അറിയിച്ചു. കേരളാ അസോസിയേഷൻ സ്പോർട്സ് ഡയറക്ടർ അനശ്വർ മാമ്പിള്ളി , ചെറിയാൻ ചൂരനാട് എന്നിവർ ടൂര്നമെന്റിനു നേതൃത്വം നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here