ന്യൂയോർക്ക്∙ മാർത്തോമ്മാ സഭയുടെ മുൻ സഭാ സെക്രട്ടറിയും സീനിയർ വികാരി ജനറലുമായ വെരി. റവ. പി എം ജോർജ് (87) നിര്യാതനായി. സംസ്ക്കാരം പിന്നീട്. പത്തനംതിട്ട മേക്കോഴൂർ വഞ്ചിത്ര തേവർതുണ്ടിൽ കുടുംബാംഗമാണ്.

മാർത്തോമ യുവജനസഖ്യം ജനറൽ സെക്രട്ടറി, ഡോ അലക്സാണ്ടർ മാർത്തോമ മെത്രാപ്പൊലീത്തയുടെ സെക്രട്ടറി, അടൂർ മാവേലിക്കര ഭദ്രാസന സെക്രട്ടറി, സഭാ മെഡിക്കൽ മിഷൻ സെക്രട്ടറി, എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡ് കൺവീനർ, തുടങ്ങി സഭയുടെ ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്

നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിലെ ആദ്യത്തെ ഇടവകകളിൽ ഒന്നായ ഹ്യൂസ്റ്റൻ ട്രിനിറ്റി മാർത്തോമ ഇടവകയിൽ വികാരി ആയി സേവനം അനുഷ്ഠിച്ച അച്ചൻ സഭയ്ക്കും സമൂഹത്തിനും നൽകിയ സേവനങ്ങൾ വിലമതിക്കാത്തതാണ്

അച്ചന്റെ നിര്യാണത്തിൽ മാർത്തോമ്മാ സഭയുടെ അധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്ത, നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന അധിപൻ ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് എപ്പിസ്കോപ്പ എന്നിവർ അനുശോചനം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here