Thursday, June 1, 2023
spot_img
Homeന്യൂസ്‌അമേരിക്കഗൃഹാതുരസ്മരണകളുയര്‍ത്തിയ ഷിക്കാഗോ കെസിഎസ് ഓണാഘോഷം

ഗൃഹാതുരസ്മരണകളുയര്‍ത്തിയ ഷിക്കാഗോ കെസിഎസ് ഓണാഘോഷം

-

ഷിക്കാഗോ∙ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ഓണാഘോഷപരിപാടികള്‍ ക്നാനായ കമ്മ്യൂണിറ്റി സെന്ററില്‍ നിറഞ്ഞുകവിഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തി വികാരി ജനറല്‍ ഫാ. തോമസ് മുളവനാല്‍ ഉദ്ഘാടനം ചെയ്തു. കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ക്നാനായ ഫൊറോനാ വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് മുഖ്യപ്രഭാഷണം നടത്തി. മാവേലിയായി അരങ്ങിലെത്തിയ സ്റ്റീഫന്‍ ചൊള്ളമ്പേല്‍ എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു. കോട്ടയം സേക്രട്ട് ഹാര്‍ട്ട് സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പൽ ജെസ്സി മൈക്കിള്‍ തൊട്ടിച്ചിറ ഓണസന്ദേശം നല്‍കി.

കെസിസിഎന്‍എ ജോയിന്റ് സെക്രട്ടറി സക്കറിയ ചേലക്കല്‍, ക്നാനായ വിമന്‍സ് ഫോറം ദേശീയ പ്രസിഡന്റ് പ്രതിഭ തച്ചേട്ട് എന്നിവര്‍ ആശംസാപ്രസംഗം നടത്തി. കെസിഎസ് വൈസ് പ്രസിഡന്റ് റോയി നെടുംചിറ എം.സി ആയിരുന്നു. സെക്രട്ടറി ജീനോ കോതാലടിയില്‍ സ്വാഗതവും ട്രഷറര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ് കൃതജ്ഞതയും പറഞ്ഞു. സണ്ണി ഇടിയാലില്‍ (ജോയിന്റ് സെക്രട്ടറി), റ്റിനു പറഞ്ഞാട്ട് (കെ.സി.സി.എന്‍.എ. ആര്‍.വി.പി.) ഡെന്നി പുല്ലാപ്പള്ളില്‍ (കലാപരിപാടി കോര്‍ഡിനേറ്റര്‍), ജോസ് സൈമണ്‍ മുണ്ട പ്ലാക്കില്‍ (ലെയ്സണ്‍ ബോര്‍ഡ് ചെയര്‍മാന്‍), റ്റോമി കണ്ണാല ( ലെജിസ്ലേറ്റീവ് ബോര്‍ഡ് ചെയര്‍മാന്‍), സിസ്റ്റര്‍ സേവ്യര്‍, നീന പോട്ടൂര്‍ (കിഡ്സ് ക്ലബ്), ഷോണ്‍ മുല്ലപ്പള്ളില്‍ (കെ.സി.വൈ.എല്‍.), ഷാനില്‍ വെട്ടിക്കാട്ട് (കെ.സി.ജെ.എല്‍.), ജെക്സ് നെടിയകാലായില്‍ (കെ.സി.വൈ.എല്‍.എന്‍.എ.), ജിബിറ്റ് കിഴക്കേക്കുറ്റ് (യുവജനവേദി), ഫിലിപ്പ് ഇലക്കാട്ട് (ഗോള്‍ഡീസ്), മാത്യു പുളിക്കത്തൊട്ടിയില്‍ (സീനിയര്‍ സിറ്റിസണ്‍ ഫോറം) എന്നിവരും സന്നിഹിതരായിരുന്നു.

മലബാര്‍ കേറ്ററിംഗ് സര്‍വീസ് തയാറാക്കിയ ഓണസദ്യയോടുകൂടിയാണ് പരിപാടികള്‍ ആരംഭിച്ചത്. സാബു ഇലവുങ്കല്‍ ചെണ്ട മേളത്തിന് നേതൃത്വം നല്‍കി. ജീവന്‍ തൊട്ടിക്കാട്ട്, ജെസ്ലിന്‍ മുറിപ്പറമ്പില്‍ എന്നിവരായിരുന്നു കലാപരിപാടികളുടെ എം.സി മാര്‍. ഡെന്നി പുല്ലാപ്പള്ളില്‍ കോര്‍ഡിനേറ്ററായിരുന്നു. ജോസ് മണക്കാട്ട്, ജീവന്‍ തൊട്ടിക്കാട്ട്, സെല്‍മ നെല്ലാമറ്റം, സിജി പണയപ്പറമ്പില്‍, നീന കുന്നത്തുകിഴക്കേതില്‍, ലൂസി കണിയാലി എന്നിവര്‍ ആലപിച്ച പ്രാര്‍ത്ഥനാഗാനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. സാംസ്കാരികഘോഷയാത്രയ്ക്ക് സജി പൂതൃക്കയില്‍ കമന്ററി നല്‍കി. അനില്‍ മറ്റത്തിക്കുന്നേല്‍, ഡൊമിനിക് ചൊള്ളമ്പേല്‍ എന്നിവര്‍ മീഡിയ പ്രതിനിധികളായിരുന്നു. ഓണസദ്യയുടെ ക്രമീകരണങ്ങള്‍ക്ക് ഗ്രേസി വാച്ചാച്ചിറയും, റിസപ്ഷന്‍ കമ്മറ്റിക്ക് ബൈജു കുന്നേലും നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: