വിഷിംങ്ടൺ ഡി.സി: – അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിക്കുന്ന ഡമോക്രാറ്റിക്ക് പാർട്ടി സ്ഥാനാർത്ഥി ജൊ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചരണ വിഭാഗവുമായി ബന്ധപ്പെട്ട ഡിജിറ്റൽ സ്റ്റാഫ് മേധാവിയായി ഇന്ത്യൻ-അമേരിക്കൻ മേധാ രാജിനെ നിയമിച്ചു. പുതുതായി നിയമനം ലഭിച്ച മേധാ രാജ് ഡമോക്രാറ്റിക് പ്രസിഡൻറ് സ്ഥാനാർത്ഥിയായിരുന്ന കമലാ ഹാരിസ്, പീറ്റ് ബട്ടിംഗ്, ഹില്ലരി ക്ലിന്റൺ എന്നിവരുടെ പ്രചരണത്തിൽ കാര്യമായ പങ്കുവഹിച്ചിരുന്നു. ട്വിറ്റർ കമ്പനിയിൽ ഓൺലൈൻ വിഭാഗത്തിലും കഴിവ് തെളിയിച്ച വ്യക്തിയാണ് മേധാ രാജ്.

നവംബറിലെ തിരഞ്ഞെടുപ്പിന് നൂറിൽ പരം ദിവസങ്ങൾ അവശേഷിച്ചിരിക്കെ തിരഞ്ഞെടുപ്പ് പ്രചരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവരെ നിയമിച്ചിരിക്കുന്നത്. ജോർജ് ടൗൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും സ്റ്റാൻഫോർഡിൽ നിന്നും എം.സി.എ യും പൂർത്തിയാക്കിയ ശേഷം സ്പെയിൻ ഇലാസ്കാ റിയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് അസിസ്റ്റൻറായി പ്രവർത്തിച്ചിരുന്നു. ട്രംപിന്റെ ഓൺലൈൻ പ്രചരണവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ പുറകിലായിരുന്നു ജൊ ബൈഡന്റെ പ്രചരണം.എന്നാൽ പുതിയ ടീം മേധാ രാജിന്റെ നേതൃത്വ പ്രവർത്തനത്തിലൂടെ ട്രംപിനെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here